വിശ്വനാഥന്‍ ആനന്ദിന് ലോക റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയം

വിശ്വനാഥന്‍ ആനന്ദിന് ലോക റാപിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ വിജയം. റിയാദില്‍ നടന്ന മല്‍സരത്തില്‍ റഷ്യയുടെ വ്‌ലാദമിര്‍ ഫെഡോസീവിനെ പരാജയപ്പെടുത്തി ആനന്ദ് കിരീടം ചൂടി. 15 റൗണ്ട് നീണ്ട ചാംപ്യന്‍ഷിപ്പില്‍ ടൈ വന്നതിനെത്തുടര്‍ന്ന് പ്ലേ ഓഫില്‍ ജയിച്ചാണ് ആനന്ദ് ജേതാവായത്.
അഞ്ചാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ മാഗ്‌നസ് കാള്‍സണെ ആനന്ദ് അട്ടിമറിച്ചിരുന്നു. ടൂര്‍ണമെന്റിലാകെ ആറ് ജയവും 9 സമനിലയുമാണ് ആനന്ദ് നേടിയത്. കാള്‍സണ്‍ അഞ്ചാം സ്ഥാനത്താണ്
10.5 പോയന്റ് നേടിയ ആനന്ദ് ടൈബ്രേക്കറില്‍ രണ്ട് ഗെയിമുകളും നേടിയായിരുന്നു കിരീടം നിലനിര്‍ത്തിയത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആനന്ദ് ലോക റാപ്പിഡ് ചെസ് പട്ടം തിരികെപ്പിടിക്കുന്നത്. തുടര്‍ പരാജയം കാരണം കുറച്ച് കാലങ്ങളായി നേരിടുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായിരുന്നു റിയാദിലെ മിന്നുന്ന വിജയം. രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടക്കം നിരവധി പ്രമുഖര്‍ ആനന്ദിന് ആശംസകളുമായി രംഗത്തെത്തി.
https://www.facebook.com/Malayalivartha