ഓസ്‌ട്രേലിയൻ ഓപ്പൺ: കിരീടം നിലനിർത്താൻ ഫെഡറർ; നദാൽ ഒന്നാം സീഡ്

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ജനുവരി 15 ന് ആരംഭിക്കും. നിലവിലെ ചാമ്പ്യനായ റോജർ ഫെഡറർ നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫെഡറർ ടെന്നീസ് കോർട്ടിലേക്ക് തിരിച്ചെത്തുന്നത്. പരിക്ക് ഒഴിവാക്കാനായി പ്രധാന ടൂർണമെന്റുകളിൽ മാത്രമാണ് ഫെഡറർ ഇപ്പോൾ കളിക്കുന്നത്. ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം സീഡാണ് ഫെഡറർ.
മുൻ ലോക ഒന്നാം നമ്പർ താരമായ റാഫേൽ നദാലാണ് ഓസ്‌ട്രേലിയൻ ഓപ്പണിൽ ഒന്നാം സീഡ്. പുതിയ കോച്ചായ കാര്‍ലോസ് മോയയുടെ കീഴിൽ സീസണിലെ ആദ്യ ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് നദാല്‍. കഴിഞ്ഞ സീസണിൽ മികച്ച ഫോമിലായിരുന്ന നദാൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആദ്യ രണ്ടു സീഡുകളിൽ നദാലും ഫെഡററും വന്നതോടെ ടൂർണമെന്റിന്റെ പ്രാഥമിക ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടില്ല.
https://www.facebook.com/Malayalivartha