തിരിച്ചു വരവിൽ വിജയത്തുടക്കം; ഷറപ്പോവ രണ്ടാം റൗണ്ടിൽ; അനായാസ ജയവുമായി ഫെഡറർ

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ തിരിച്ചെത്തിയ മരിയ ഷറപ്പോവക്ക് വിജയത്തുടക്കം. ഉത്തേജക മരുന്ന് വിവാദത്തിൽ പെട്ട താരം 15 മാസത്തെ വിലക്കിന് ശേഷമാണ് ഗ്രാൻഡ്സ്ലാം മത്സരത്തിനിറങ്ങുന്നത്. ഷറപ്പോവ നേരിട്ടുള്ള സെറ്റുകൾക്കാണ് ജര്‍മ്മനിയുടെ താത്ജാന മരിയയെ പരാജയപ്പെടുത്തിയത്. സ്കോർ 6-1, 6-4.
മുൻ ലോക ഒന്നാം നമ്പർ താരമായിരുന്ന ഷറപ്പോവ 2008ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവാണ്. 2016ലാണ് ഉത്തേജക പരിശോധനയിൽ താരം പരാജയപ്പെട്ടത്. തുടർന്നാണ് താരത്തിന്15 മാസത്തെ വിലക്ക് ലഭിച്ചത്. ഇതോടെ ആദ്യ റാങ്കിങ്ങിൽ പിന്നോട്ട് പോയ താരം ഇപ്പോൾ 48ാം സ്ഥാനത്താണ്.
നേരത്തെ വിലക്ക് മാറി തിരിച്ചെത്തിയ ഷറപ്പോവ ഷെൻസെൻ ഓപ്പൺ ടെന്നിസിൽ പങ്കെടുത്തിരുന്നു. സെമിഫൈനലിൽ ചെക്ക് റിപ്പബ്ലിക് താരം കാതറിന സിനിയാക്കോവയോട് തോറ്റ് പുറത്താവുകയായിരുന്നു. ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗത്തിൽ നിലവിലെ ചാമ്പ്യൻ റോജർ ഫെഡറർ രണ്ടാം റൗണ്ടിൽ കടന്നു.
https://www.facebook.com/Malayalivartha