ഓസ്‌ട്രേലിയൻ ഓപ്പൺ: മൂന്നാം സീഡ് ഗാര്‍ബിന്‍ മുഗുരൂസ പുറത്ത്; ഷറപ്പോവ മൂന്നാം റൗണ്ടിൽ

ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് മൂന്നാം സീഡ് ഗാര്‍ബിന്‍ മുഗുരൂസ പുറത്ത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരവും വിംബിള്‍ഡണ്‍ ജേതാവുമായ മുഗുരുസ ലോക റാങ്കിംഗില്‍ 82ാം സ്ഥാനത്തുള്ള സു-വെയ് സിയയോടാണ് തോറ്റത്. സ്കോര്‍: 7-6, 6-4.
ഉത്തേജക വിവാദത്തിന് ശേഷം തിരിച്ചെത്തിയ റഷ്യയുടെ മുൻ ഒന്നാം നമ്പർ താരം മരിയ ഷറപ്പോവ മൂന്നാം റൗണ്ടിൽ കടന്നു. പതിനാലാം സീഡ് അനസ്താസിയ സെവാസ്തോവയെ ഒരു മണിക്കൂർ 20 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ഷറപ്പോവ പരാജയപ്പെടുത്തിയത്. കടുത്ത ചൂടേറ്റ് താരങ്ങൾ വലയുന്ന കാഴ്ച്ചയും മത്സരത്തിലുണ്ടായി. സ്കോർ 6-1 7-6 (7-4)
മൂന്നാം റൗണ്ടിൽ 2016 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ചാമ്പ്യനായ എലിജിയീവ് കെർബരാണ് ഷറപ്പോവയുടെ എതിരാളി. പുരുഷ വിഭാഗത്തിൽ ഡൊമിനിക് തീം 5 സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ അമേരിക്കയുടെ ഡെന്നീസ് കുഡ്‍ലയെ പരാജയപ്പെടുത്തി. സ്കോര്‍: 6-7, 3-6, 6-3, 6-2, 6-3.
https://www.facebook.com/Malayalivartha