രണ്ടാം സീഡ് കരോളിന്‍ വോസ്‌നിയാക്കി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍

രണ്ടാം സീഡ് കരോളിന്‍ വോസ്‌നിയാക്കി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്നു. റോഡ് ലാവര്‍ അരീനയില്‍നടന്ന മത്സരത്തില്‍ സ്ലോവാക്യന്‍ താരം മഗ്ദലീന റിബറിക്കോവയെ പരാജയപ്പെടുത്തിയാണ് വോസ്‌നിയാക്കി അവസാന എട്ടില്‍ കടന്നത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഡാനിഷ് താരത്തിന്റെ വിജ!യം. ആദ്യ സെറ്റ് 63 ന് സ്വന്തമാക്കിയ വോസ്‌നിയാക്കി രണ്ടാം സെറ്റില്‍ ഒരു ഗെയിംപോലും എതിരാളിക്ക് അനുവദിച്ചില്ല. സ്‌കോര്‍: 63, 60.
ക്വാര്‍ട്ടറില്‍ കാര്‍ള സുവാരസ് നവോരയാണ് വോസ്‌നിയാക്കിയുടെ എതിരാളി.
https://www.facebook.com/Malayalivartha