ഓസ്‌ട്രേലിയൻ ഓപ്പൺ: അനായാസ ജയവുമായി റോജർ ഫെഡറർ സെമിയിൽ

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ നിലവിലെ ചാമ്പ്യൻ റോജർ ഫെഡറർ സെമിയിൽ കടന്നു. 19ാം സീഡുകാരനായ തോമസ് ബെര്ഡിചിനെ കീഴടക്കിയാണ് ഫെഡറർ അവസാന നാലിൽ ഇടം പിടിച്ചത്. ഇത് 14ാം തവണയാണ് ഓസ്‌ട്രേലിയൻ ഓപ്പണില്‍ ഫെഡറര്‍ സെമിയിലെത്തുന്നത്. സ്കോര്‍ 7-6, 6-3, 6-4.
ഫെഡറർക്ക് പുറമെ ആഞ്ജലിക് കെര്‍ബര്‍,സിമോണ ഹാലെപ്, നൊവാക് ദ്യോകോവിചിനെ അട്ടിമറിച്ച ദക്ഷിണ കൊറിയയുടെ ചുങ് യോണ് എന്നിവരും സെമിയിൽ കടന്നു. രണ്ട് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയ ആഞ്ജലിക് കെര്‍ബര്‍ 51 മിനിട്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ മാഡിസണ്‍ കീസിനെ തകര്‍ത്താണ് കെര്‍ബറുടെ സെമി പ്രവേശം. സ്കോര്‍ 6-1, 6-2.
കരോലിന പ്ലിസ്കോവയെ തോല്‍പിച്ച സിമോണ ഹാലെപ്പാണ് സെമിയിൽ ആഞ്ജലിക് കെര്‍ബറുടെ എതിരാളി. സ്കോര്‍ 6-3, 6-2. ഒരു ഗ്രാന്‍ഡ് സ്ലാം സെമിഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ദക്ഷിണ കൊറിയക്കാരൻ എന്ന ബഹുമതി ചുങ് യോണിന് സ്വന്തം. അമേരിക്കയുടെ ടെനിസ് സാന്ഡ്ഗ്രനെയാണ് ചുങ് യോണ് തോല്‍പിച്ചത്. സ്കോര്‍ 6-4, 7-6 (5), 6-3.
https://www.facebook.com/Malayalivartha