ഓസ്‌ട്രേലിയൻ ഓപ്പൺ: ചരിത്ര നേട്ടത്തിനരികെ റോജർ ഫെഡറർ; ഫൈനലിൽ മാരിൻ സിലിച്ചിനെ നേരിടും

ഇരുപത് ഗ്രാൻഡ്സ്ലാം സ്വന്തമാക്കുന്ന ആദ്യ താരം എന്ന ചരിത്ര നേട്ടത്തിലേക്ക് ഒരു ജയം മാത്രം അകലെയാണ് റോജർ ഫെഡറർ. ഓസ്‌ട്രേലിയൻ ഓപ്പണിലെ തന്റെ ഏഴാം കലാശപ്പോരാട്ടത്തിനിറങ്ങുന്ന ഫെഡററെ കാത്ത് നിരവധി റെക്കോർഡുകളാണുള്ളത്. സെമിഫൈനലിൽ ദക്ഷിണ കൊറിയന്‍ താരം ഹയോണ്‍ ചുംഗിനെ മറികടന്നാണ് ഫെഡറർ ഫൈനലിലേക്ക് പ്രവേശിച്ചത്.
പ്രീക്വാര്‍ട്ടറില്‍ നൊവിക്ക് ജോക്കോവിച്ചിനെ അട്ടിമറിച്ചായിരുന്നു കൊറിയൻ താരത്തിന്റെ വരവ്. പക്ഷെ ഫെഡറർക്ക് മുന്നിൽ കാര്യമായ പ്രതിരോധം തീർക്കാൻ ചുംഗിനായില്ല. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ ഫെഡറർ രണ്ടാം സെറ്റിൽ 5-2ന് മുന്നിട്ട് നിൽക്കുമ്പോൾ പരിക്ക് മൂലം ചുംഗ് പിന്മാറുകയായിരുന്നു. ഫൈനലില്‍ ഫെഡറര്‍ മാരിന്‍ സിലിച്ചിനെ നേരിടും.
ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ ഫെഡറർ ജയിച്ചാൽ ആറു തവണ വീതം ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയിട്ടുള്ള നൊവാക് ജോക്കോവിച്ച്, റോയ് എമേഴ്സന്‍ എന്നിവരുടെ റെക്കാഡിന് ഒപ്പമെത്താനാകും. ടൂര്‍ണമെന്റില്‍ ഒരു സെറ്റ് പോലും നഷ്ടപ്പെടാതെയാണ് ഫെഡററുടെ കുതിപ്പ്.
https://www.facebook.com/Malayalivartha