ഒന്നാം റാങ്ക് ലക്ഷ്യമാക്കി ഫെഡറർ; റോട്ടര്‍ഡാം ഓപ്പണില്‍ ഫെഡറര്‍ കളിക്കും

പ്രായത്തെ വെല്ലുന്ന പ്രകടനവുമായി ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടിയ ഫെഡററുടെ അടുത്ത ലക്ഷ്യം ലോക ഒന്നാം നമ്പർ. കരിയറിൽ ഇരുപത് ഗ്രാൻഡ്സ്ലാം നേടുന്ന ആദ്യ താരമായ ഫെഡറർ ശാരീരിക ക്ഷമത കണക്കിലെടുത്ത് പ്രധാന ടൂർണമെന്റിൽ മാത്രമേ പങ്കെടുക്കാറുള്ളു. എന്നാൽ റോട്ടര്‍ഡാം ഓപ്പണില്‍ കളിക്കുമ്പോൾ ഫെഡറർക്ക് മുന്നിലുള്ള ലക്ഷ്യം ലോക ഒന്നാം നമ്പർ സ്ഥാനമാണ്.
നിലവിൽ ലോക രണ്ടാം നമ്പർ താരമായ ഫെഡറർ 2005, 2012 വര്‍ഷങ്ങളില്‍ റോട്ടര്‍ഡാം ഓപ്പണ്‍ കിരീടം സ്വന്തമാക്കിയിരുന്നു. ഒന്നാം റാങ്കിലെത്തിയ ഏറ്റവും പ്രായം ചെന്ന കളിക്കാരൻ അമേരിക്കൻ താരമായ അഗാസിയാണ്. ഈ റെക്കോർഡ് തകർക്കാനാണ് 36 കാരനായ ഫെഡററുടെ ശ്രമം.
ടൂർണമെന്റിൽ സെമിഫൈനൽ വരെ എത്തിയാൽ ഫെഡറർക്ക് ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാം. സ്പെയിൻ താരമായ റാഫേൽ നദാലാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.
https://www.facebook.com/Malayalivartha