ഹള്‍ സിറ്റിയെ എതിരില്ലാ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ചെല്‍സി എഫ്എ കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു

ഹള്‍ സിറ്റിയെ എതിരില്ലാ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ചെല്‍സി എഫ്എ കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ബ്രസീല്‍ താരം വില്യന്‍ ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ ജറൂദും പെഡ്രോയും ഓരോ ഗോള്‍ വീതം നേടി.
രണ്ടാം മിനിറ്റില്‍ വില്യനിലൂടെയാണ് നീലപ്പട ഗോളടി മേളം തുടങ്ങിയത്. പെഡ്രോ 27 മിനിറ്റില്‍ ലീഡ് രണ്ടായി ഉയര്‍ത്തി. അഞ്ചു മിനിറ്റിനു ശേഷം വില്യന്‍ രണ്ടാം ഗോളും ഹള്‍ സിറ്റിയുടെ വലയിലാക്കി ലീഡ് മൂന്നാക്കി. ആദ്യ പകുതി അവസാനിക്കുന്നതിനു മുമ്പെ ജെറൂദ് ലീഡ് വീണ്ടും ഉയര്‍ത്തി. ആദ്യ പകുതിയില്‍ ഗോളടിച്ചുകൂട്ടിയ ചെല്‍സിക്ക് രണ്ടാം പകുതിയില്‍ ഒരു ഗോളുപോലും നേടാനായില്ല.
https://www.facebook.com/Malayalivartha