ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷന്‍മാര്‍ സെമിയില്‍ കടന്നു

ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള പുരുഷന്‍മാര്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഹരിയാനയെ 30-31, 25-21, 28-18, 22-15 എന്ന സ്‌കോറിന് തകര്‍ത്താണ് കേരളം സെമിയില്‍ പ്രവേശിച്ചത്. നാളെ നടത്തുന്ന സെമി ഫൈനലില്‍ അയല്‍ക്കാരായ തമിഴ്‌നാടാണ് കേരളത്തിന്റെ എതിരാളികള്‍. മിന്നുന്ന ജയത്തോടെ ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വനിതാ ടീം നേരത്തെ സെമിയിലെത്തിയിരുന്നു. ക്വാര്‍ട്ടറില്‍ ദുര്‍ബലരായ ഹരിയാനയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് കേരള വനിത ടീം സെമിയില്‍ കടന്നത്.സ്‌കോര്‍ 25-16, 25-13, 25-14.
ബ്ലോക്കര്‍മാരായ സൂര്യയും അഞ്ജു മോളും ബ്ലോക്കിംഗിലും എസ്.രേഖ അറ്റാക്കിംഗിലും കരുത്ത് കാണിച്ച പുരുഷ വിഭാഗത്തില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ തമിഴ്‌നാട് ആന്ധ്രാ പ്രദേശിനെ പരാജയപ്പെടുത്തിയത സ്‌കോര്‍: 29-27, 22-25, 25-20, 23-25, 19-17. മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ സുബ്ബറാവുവിന്റെ നേതൃത്വത്തിലിറങ്ങിയ ആന്ധ്ര കരുത്തരായ തമിഴ്‌നാടിനെ വിറപ്പിച്ച ശേഷമാണ് അടിയറവ് പറഞ്ഞത്. ശക്തമായ പോരാട്ടമാണ് ആദ്യ സെറ്റ് മുതല്‍ ഇന്ത്യന്‍ താരങ്ങളടങ്ങിയ തമിഴ്‌നാടിനോട് ആന്ധ്ര കാഴ്ചവെച്ചത്. മറ്റൊരു മത്സരത്തില്‍ സര്‍വീസസ് പഞ്ചാബിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു പട്ടാള ടീമിന്റെ വിജയം സ്‌കോര്‍: 25-22, 25-21, 23-25, 22-25, 15-13. വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേസ് ഏകപക്ഷീയമായ മൂന്ന സെറ്റുകള്‍ക്ക് കര്‍ണാടകയെ പരാജയപ്പെടുത്തി. സ്‌കോര്‍: 25-13, 25-14, 25-16 മഹാരാഷ്ട്ര 3-1ന് പശ്ചിമ ബംഗാളിനെ പരാജയപ്പെടുത്തി സ്‌കോര്‍: 25-22, 17-25, 25-15,25-15.
https://www.facebook.com/Malayalivartha