സ്വിസ് ഇതിഹാസ താരത്തിന് സ്പോര്‍ട്സ്മാന്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും കം ബാക്ക് ഓഫ് ദ ഇയര്‍ പുരസ്കാരവുംനൽകി കായിക ലോകത്തിന്റെ ആദരം

സ്വിസ് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ക്ക് ലോക കായിക ലോകത്തിന്റെ ആദരം. പതിനെട്ടാം ലോറസ് സ്പോര്‍ട്സ്മാന്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും കം ബാക്ക് ഓഫ് ദ ഇയര്‍ പുരസ്കാരവുംനൽകിയാണ് കായിക ലോകം ഫെഡററെ ആദരിച്ചത്. ഫെഡററുടെ ആറാം ലോറസ് കായിക പുരസ്കാരമാണിത്.
മൊണാക്കോ ആതിഥ്യം വഹിച്ച ലോറസ് സ്പോര്‍ട്സ് പുരസ്കാരദാനച്ചടങ്ങില്‍ ടെന്നീസ് താരം റാഫേല്‍ നദാലിനെയും ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും പിന്നിലാക്കിയാണ് ഫെഡറര്‍ കായിക ലോകത്തിന്റെ നെറുകയിലെത്തിയത്. ഓസ്ട്രേലിയന്‍ ഓപ്പണും വിംബിള്‍ഡണും സ്വന്തമാക്കിയ സ്വിസ് താരം അഞ്ചു വര്‍ഷത്തിനു ശേഷമാണ് വീണ്ടും ഒന്നാം റാങ്കില്‍ എത്തിയത്.
കൂടാതെ സ്പോര്‍ട്സ് വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്കാരം യുഎസ് താരം സെറീന വില്യംസ് സ്വന്തമാക്കി. ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ സെറീന ഈ വര്‍ഷം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അമേരിക്കന്‍ താരത്തിന്റെ 23 ഗ്രാന്സ്ലാം കിരീടമായിരുന്നു അത്.
https://www.facebook.com/Malayalivartha