ദേശീയ വോളിബോൾ: കേരള വനിതകൾ റെയിൽവേസിനോട് പൊരുതി തോറ്റു

ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യൻഷിപ്പിന്റെ വനിത വിഭാഗം ഫൈനലിൽ കേരളത്തിന് തോൽവി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് കേരളത്തെ റെയിൽവേസ് പരാജയപ്പെടുത്തിയത്. വനിതകൾക്ക് പിന്നാലെ കേരള പുരുഷ വിഭാഗവും ഫൈനലിൽ ഇന്നിറങ്ങും. റെയിൽവേസ് തന്നെയാണ് എതിരാളികൾ.
ആദ്യ സെറ്റ് അനായാസമായി നേടിയ റെയിൽവേസിന് ശക്തമായ തിരിച്ചടി നൽകി കേരളം രണ്ടാം സെറ്റ് പിടിച്ചു. പിന്നാലെ മൂന്നാം സെറ്റും നേടി കേരളം കരുത്ത് കാട്ടി. എന്നാൽ നാലാം സെറ്റ് നേടി റെയിൽവേ തിരിച്ചടിച്ചു. നിർണായകമായ അഞ്ചാം സെറ്റിൽ മികച്ച പ്രകടനത്തിലൂടെ റെയിൽവേസ് കിരീടം നിലനിർത്തി.
https://www.facebook.com/Malayalivartha