ഏഷ്യന്‍ ഗുസ്തിയിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി നവ്ജോത് കൗര്‍; സാക്ഷി മാലിക്കിന് വെങ്കലം

ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി നവ്ജോത് കൗര്‍. 65 കിലോ വിഭാഗത്തിൽ ജപ്പാന്റെ മിയ ഇമായിയെ 9-1 എന്ന സ്കോറിന് തകർത്താണ് നവ്ജോത് കൗര്‍ ചരിത്ര നേട്ടം കൈവരിച്ചത്.
62 കിലോ ഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ സാക്ഷി മാലിക് വെങ്കല മെഡല്‍ സ്വന്തമാക്കി. കസാക്കിസ്ഥാന്റെ അയൗല്യം കാസ്സിമോവയെയാണ് 10-7 എന്ന സ്കോറിനാണ് സാക്ഷി പരാജയപ്പെടുത്തിയത്. മികച്ച പോരാട്ടം കാഴ്ചവെച്ച ശേഷമാണ് കസാക്കിസ്ഥാൻ താരം കീഴടങ്ങിയത്.
https://www.facebook.com/Malayalivartha