ടോം ജോസഫ് ഇനി പരിശീലകന്റെ വേഷത്തില്‍!

ഇന്ത്യന്‍ വോളിബാളിന്റെ പൊന്നുംതാരം ടോം ജോസഫ് പരിശീലകനാകാന്‍ തയ്യാറെടുക്കുന്നു. രാജ്യാന്തര വോളിബോള്‍ ഫെഡറേഷന്റെ ലെവല്‍ വണ്‍ പരിശീലക സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെയാണ് താരം കോച്ചാകാന്‍ തയ്യാറെടുക്കുന്നത്. ഇതിന്റെ ആരംഭമെന്നോണം സ്‌കൂള്‍ കുട്ടികള്‍ക്കായി വോളിബോള്‍ അക്കാഡമി ആരംഭിക്കും.
2000-ല്‍ ദുബായിയില്‍ നടന്ന റഷീദ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച് സ്വര്‍ണ്ണമെഡല്‍ നേടിയാണ് ടോം തന്റെ ജൈത്രയാത്ര തുടങ്ങിയത്. 38-കാരനായ ടോം ഇപ്പോഴും വോളിബോളില്‍ നിന്ന് വിരമിച്ചിട്ടില്ല. ഇന്ത്യയ്ക്കായും കേരളത്തിനായും നിരവധി നേട്ടങ്ങള്‍ ടോം വാരിക്കൂട്ടിയിട്ടുണ്ട്. 18 വര്‍ഷം കേരളത്തിനായും 15 വര്‍ഷം ഇന്ത്യന്‍ ടീമിനായും ടോം വോളിബോള്‍ കുപ്പായമണിഞ്ഞു.
2014-ല്‍ രാജ്യം ടോമിനെ അര്‍ജ്ജുന അവാര്‍ഡ് നല്‍കി ആദരിച്ചു. ജീവിതത്തിലെ എല്ലാ നേട്ടങ്ങളും തനിക്ക് സമ്മാനിച്ചത് വോളിബോള്‍ മത്സരം ആണെന്നും പറ്റുന്നത്ര കാലം ഈ മത്സരത്തിന്റെ ഭാഗമായി നില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ടോം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha