എവിടെ എന്റെ ഇന്ത്യന്‍ ആരാധകര്‍...ആലിസന്‍ അമൃത് രാജ് ആയി മാറിയ ടെന്നീസ് താരം ആലിസന്‍ റിസ്‌ക് തിരയുന്നു!

അമേരിക്കന്‍ ടെന്നിസ് താരം ആലിസന്‍ റിസ്‌ക് കഴിഞ്ഞ മാസം ലോകശ്രദ്ധയാകര്‍ഷിച്ചത് വിമ്പിള്‍ഡനില്‍ ഒന്നാം സീഡ് ആഷ്ലി ബാര്‍ട്ടിയെ അട്ടിമറിച്ചാണ്.
ഇപ്പോഴിതാ മറ്റൊരു മേല്‍വിലാസം കൂടി. ഇന്ത്യയുടെ ടെന്നിസ് ഫാമിലിയായ അമൃത്രാജ് കുടുംബത്തിലെ മരുമകളായിരിക്കുകയാണ് ഈ ഇരുപത്തൊമ്പതുകാരി.
ഇന്ത്യയുടെ മുന്‍ ഡേവിസ് കപ്പ് ക്യാപ്റ്റന്‍ ആനന്ദ് അമൃത്രാജിന്റെ മകന്‍ സ്റ്റീഫന്‍ അമൃത് രാജിനെയാണ് ആലിസന്‍ കഴിഞ്ഞ ദിവസം വിവാഹം ചെയ്തത്.
മറ്റൊരു സര്‍പ്രൈസ് കൂടി ഇന്ത്യന്‍ ആരാധകര്‍ക്കായി ആലിസന്‍ കരുതിവച്ചിട്ടുണ്ടായിരുന്നു. വിവാഹവിരുന്നില്‍ ബോളിവുഡ് ഗാനം 'നാച്ച്‌ദെ നെ സാരെ'യ്ക്കു വേണ്ടി സുന്ദരമായി നൃത്തം ചെയ്തു അവര്‍. ആലിസന്‍ ട്വിറ്ററില്‍ പങ്കുവച്ച വിഡിയോ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ റീട്വീറ്റ് ചെയ്തതോടെ സംഭവം വൈറല്‍ ആയി.
പിറ്റ്‌സ്ബര്‍ഗില്‍ നടന്ന വിരുന്നില്‍ സഹോദരി സാറയ്‌ക്കൊപ്പമാണ് ആലിസന്‍ ചുവടു വച്ചത്. 'ഔദ്യോഗികമായി ഞാനും അമൃത്രാജ് ആയി മാറിയിരിക്കുന്നു. എവിടെ എന്റെ ഇന്ത്യന്‍ ആരാധകര്‍. നിങ്ങളുടെ സ്‌നേഹം നേടുന്നതിനായി ഇതാ ഒരു ബോളിവുഡ് നമ്പര്‍' എന്നു കുറിച്ചാണ് ആലിസന്‍ വിഡിയോ പങ്കു വച്ചത്. 'എന്റെ സ്വപ്നസുന്ദരിയെ വിവാഹം ചെയ്ത ദിവസം' എന്നു പറഞ്ഞ് സ്റ്റീഫന്‍ അമൃത്രാജും വിവാഹചിത്രം പങ്കുവച്ചു.
https://www.facebook.com/Malayalivartha