സൈനിക യൂണിഫോമില്‍ കശ്മീരില്‍ പട്രോളിംഗിന് ധോണി

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്നന്റ് കേണല്‍ പദവിയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മൂന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി സൈനിക സേവനത്തിനെത്തി. സഹതാരങ്ങള്‍ വെസ്റ്റിന്‍ഡീസില്‍ ക്രിക്കറ്റ് മത്സരത്തിനായി ഒരുങ്ങുമ്പോള്‍ കശ്മീര്‍ താഴ്വരയില്‍ സൈനിക യൂണിഫോമില്‍ പെട്രോളിംഗിന് ഇറങ്ങുന്ന ധോണിയെ കാണാനാകും. ജൂലൈ 31 മുതല്‍ ആഗസ്റ്റ് 15 വരെ ബറ്റാലിയനൊപ്പം ധോണിയുണ്ടാകും.
106 ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനൊപ്പമാണ് ധോണിയുടെ സൈനിക സേവനം. ഈ യൂണിറ്റ് ഇപ്പോള്‍ കശ്മീരിലെ വിക്ടര്‍ ഫോഴ്സിന്റെ ഭാഗമാണ്. പെട്രോളിംഗ്, ഗാര്‍ഡ് ആന്റ് പോസ്റ്റ് ഡ്യൂട്ടികള്‍ക്കായി സൈന്യത്തിനൊപ്പം ധോണി തങ്ങുമെന്ന് എഎന്‍ഐ യുടെ ട്വീറ്റില്‍ പറയുന്നു. 2011-ലാണ് ഓണററി റാങ്കായി ലെഫ്നന്റ് കേണല്‍ പദവി സൈന്യം 38 കാരനായ ധോനിക്ക് നല്‍കിയത്. രണ്ടു ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ നായകനായ ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു.
ഏകദിനത്തിലും ട്വന്റി20 മത്സരത്തിലും തുടരുന്ന ധോണി വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് നേരത്തേ പറഞ്ഞിരുന്നു. മൂന്ന് ട്വന്റി20 മത്സരങ്ങളും ഏകദിനങ്ങളും രണ്ടു ടെസ്റ്റുമാണ് ഇന്ത്യ കരീബിയന്‍ ദ്വീപില്‍ കളിക്കുന്നത്.
ഇംഗ്ളണ്ടില്‍ നടന്ന ലോകകപ്പില്‍ സെമിയില്‍ ന്യുസിലന്റിനോട് തോറ്റതിന് വന്‍ പഴി കേട്ട ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. അതേസമയം വിന്‍ഡീസ് ടൂറില്‍ നിന്നും വിട്ടുനിന്ന താരം ഉടന്‍ വിരമിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha