Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..


അത്ഭുതകരമായ രക്ഷപ്പെടൽ, പുതിയ അവസരങ്ങൾ: ഈ രാശിക്കാർക്ക് ഇന്ന് നല്ല സമയം

ജാക്ക് കാലിസ്, ലിസാ സ്താലേകര്‍, സഹീര്‍ അബ്ബാസ് എന്നിവര്‍ ഐ.സി.സി. ഹാള്‍ ഓഫ് ഫെയിമില്‍

24 AUGUST 2020 11:55 AM IST
മലയാളി വാര്‍ത്ത

രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാള്‍ ഓഫ് ഫെയിമില്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ്, ഓസ്ട്രേലിയയുടെ വനിതാ താരം ലിസാ സ്താലേകര്‍, പാകിസ്താന്റെ മുന്‍ ബാറ്റ്സ്മാന്‍ സഹീര്‍ അബ്ബാസ് എന്നിവരെ ഉള്‍പ്പെടുത്തി.

പ്രത്യേക വീഡിയോ ഷോയിലൂടെയാണ് ഐ.സി.സി. മൂവരെയും ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയത്്. അലന്‍ വില്‍കിന്‍സ് അവതാരകനായ ഷോയില്‍ മുന്‍കാല താരങ്ങളായ സുനില്‍ ഗാവസ്‌കര്‍, മെലാനി ജോണ്‍സ്, ഷോണ്‍ പൊള്ളോക്ക് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. വസീം അക്രം, ഗ്രെയിം സ്മിത്ത്, അലീസ ഹീലി എന്നിവര്‍ വീഡിയോ ഷോയില്‍ പുതിയ അംഗങ്ങളെ അഭിനന്ദിക്കാനെത്തി.

ഐ.സി.സിയുടെ ഹാള്‍ ഓഫ് ഫെയിമില്‍ ഇതുവരെ 93 താരങ്ങളെ ഉള്‍പ്പെടുത്തി. ഇതുവരെ ആകെ 27 വനിതകളാണ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ചത്. അതില്‍ അഞ്ചു പേര്‍ ഓസ്ട്രേലിയക്കാരാണ്. അവസാന മത്സരം കളിച്ച് അഞ്ച് വര്‍ഷം പിന്നിട്ടവരെയാണു പരിഗണിക്കുക.

ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമാണു കാലിസ്. ഗ്രെയിം പൊള്ളോക്ക്, ബാരി റിച്ചാഡ്സ്, അലന്‍ ഡൊണാള്‍ഡ് എന്നിവരാണു കാലിസിനു മുമ്പ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച ദക്ഷിണാഫ്രിക്കക്കാര്‍. ടെസ്റ്റ്, ഏകദിനങ്ങളില്‍ 10,000 റണ്ണെടുക്കുകയും 250 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ഏക താരമാണു ജാക്ക് കാലിസ്. ടെസ്റ്റില്‍ 13,289 റണ്ണും ഏകദിനത്തില്‍ 11,579 റണ്ണുമാണു കാലിസിന്റെ നേട്ടം. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ (23) മാന്‍ ഓഫ് ദ് മാച്ചുമായി. 166 ടെസ്റ്റുകളിലായി 55.37 ശരാശരിയില്‍ റണ്ണെടുത്ത അദ്ദേഹം 45 സെഞ്ചുറികളും 58 അര്‍ധ സെഞ്ചുറികളും കുറിച്ചു. 292 വിക്കറ്റുകളാണ് അദ്ദേഹം എറിഞ്ഞിട്ടത്. 328 ഏകദിനങ്ങളിലായി 44.36 ശരാശരിയില്‍ റണ്ണെടുത്ത കാലിസ് 17 സെഞ്ചുറികളും 86 അര്‍ധ സെഞ്ചുറികളും 273 വിക്കറ്റുകളും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി 25 ട്വന്റി20 കള്‍ കളിച്ച കാലിസ് ആകെ 666 റണ്ണെടുത്തു. അഞ്ച് അര്‍ധ സെഞ്ചുറികളും 12 വിക്കറ്റുകളും കാലിസിന്റെ പേരിലുണ്ട്. 2014 ലാണു രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചത്.

സഹീര്‍ അബ്ബാസിന് അഞ്ച് മുന്‍ഗാമികളുണ്ട്. ഹനീഫ് മുഹമ്മദ്, ഇമ്രാന്‍ ഖാന്‍, ജാവേദ് മിയാന്‍ദാദ്, വസീം അക്രം, വഖാര്‍ യൂനിസ് എന്നിവര്‍ക്കു ശേഷമാണ് സഹീര്‍ അബ്ബാസ് ഹാള്‍ ഓഫ് ഫെയിമിലെത്തുന്നത്. 1969 മുതല്‍ 1985 വരെ പാക് ടെസ്റ്റ് ടീമിന്റെ നെടുംതൂണായി. ''ഏഷ്യന്‍ ബ്രാഡ്മാന്‍'' എന്ന അപരനാമവുമായാണു വിരമിച്ചത്. പാകിസ്താനു വേണ്ടി 78 ടെസ്റ്റുകളിലായി 12 സെഞ്ചുറികളും 20 അര്‍ധ സെഞ്ചുറികളുമടക്കം 5062 റണ്ണെടുത്തു. 274 റണ്ണാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍. 62 ഏകദിനങ്ങളിലായി ഏഴ് സെഞ്ചുറിയും 13 അര്‍ധ സെഞ്ചുറിയുമടക്കം 2572 റണ്ണും സ്വന്തമാക്കി. 73 വയസുകാരനായ സഹീര്‍ അബ്ബാസ് പഞ്ചാബ് പ്രവിശ്യയിലെ സിയാല്‍കോട്ട് സ്വദേശിയാണ്. ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ നൂറിലധികം ഫസ്റ്റ് ക്ലാസ് സെഞ്ചുറികള്‍ സ്വന്തമാക്കിയ ഏക താരവുമാണ്.

ലിസാ സ്താലേകര്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തപ്പെട്ട ഒന്‍പതാമത്തെ വനിതാ താരമാണ്. 41 വയസുകാരിയായ സ്താലേകര്‍ ബെലിന്‍ഡ ക്ലാര്‍ക്ക്, ബെറ്റി വില്‍സണ്‍, കാരേന്‍ റോള്‍ട്ടന്‍, കാതറിന്‍ ഫിറ്റ്സ്പാട്രിക് എന്നിവരുടെ പിന്‍ഗാമിയായാണു ഹാള്‍ ഓഫ് ഫെയിമില്‍ എത്തിയത്. ഇതുവരെ 27 ഓസ്ട്രേലിയന്‍ താരങ്ങള്‍ ഹാള്‍ ഓഫ് ഫെയിമിലെത്തി. 2013 ലാണു സ്റ്റാലേകര്‍ വിരമിച്ചത്.

1979 ഓഗസ്റ്റ് 13-ന്് മഹാരാഷ്ട്രയിലെ പുനെയിലാണ് ലിസാ കാര്‍പ്രീനി സ്താലേകര്‍ എന്ന ലിസ ജനിച്ചത്. ലിസയുടെ കുടുംബം ഓസ്ട്രേലിയയിലേക്കു കുടിയേറുകയായിരുന്നു. എട്ട് ടെസ്റ്റുകളും 125 ഏകദിനങ്ങളും 54 ട്വന്റി20 കളും കളിച്ചു. ന്യൂസൗത്ത് വെയ്ല്‍സ് വനിതാ ടീമില്‍നിന്നാണു ദേശീയ ടീമിലെത്തിയത്. എട്ട് ടെസ്റ്റുകളിലായി ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറികളും അടക്കം 416 റണ്ണും 23 വിക്കറ്റുമെടുത്തു. രണ്ട് സെഞ്ചുറികളും 16 അര്‍ധ സെഞ്ചുറികളും അടക്കം 2728 റണ്ണും 146 വിക്കറ്റുകളുമാണ് ഏകദിനത്തിലെ ആകെ നേട്ടം. ട്വന്റി20 യില്‍ 60 വിക്കറ്റുകളെടുത്ത ലിസ ഒരു അര്‍ധ സെഞ്ചുറിയും സ്വന്തമാക്കി. 2003 ല്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ബ്രിസ്ബെന്‍ ടെസ്റ്റിലാണ് അരങ്ങേറ്റം. 2001 ല്‍ ഡെര്‍ബിയില്‍ ഇംഗ്ലണ്ടിനെതിരേ ആദ്യ ഏകദിനം കളിച്ചു. 2005, 2013 ഏകദിന ലോകകപ്പുകളും 2010,2012 ട്വന്റി20 ലോകകപ്പുകളും നേടിയ ഓസ്ട്രേലിയന്‍ ടീമിലും അംഗമായിരുന്നു. മികച്ച ഓള്‍റൗണ്ടറായിരുന്ന സ്താലേകര്‍ ഏകദിനത്തില്‍ 2000 റണ്ണും 100 വിക്കറ്റുമെടുക്കുന്ന അഞ്ച് താരങ്ങളില്‍ ഒരാളാണ്. 1000 റണ്ണും 100 വിക്കറ്റുമെടുക്കുന്ന ആദ്യ വനിതാ താരമാണ്. 2013 ലെ ഏകദിന ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെയാണു വിരമിച്ചത്.

2009 ലാണ് ഐ.സി.സി. ഹാള്‍ ഓഫ് ഫെയിം കൊണ്ടുവരുന്നത്. സുനില്‍ ഗാവസ്‌കറും ബിഷന്‍ സിങ് ബേദിയുമാണ് ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച ആദ്യ ഇന്ത്യക്കാര്‍. 2010-ല്‍ കപില്‍ ദേവും 2015-ല്‍ അനില്‍ കുംബ്ലെയും 2018-ല്‍ രാഹുല്‍ ദ്രാവിഡും ഹാള്‍ ഓഫ് ഫെയിമിലെത്തി. കഴിഞ്ഞ വര്‍ഷം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറും ഹാള്‍ ഓഫ് ഫെയിമിന്റെ ഭാഗമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CBIയെ ഇറക്കടോ വിജയാ, സതീശന് വേണ്ടി നെഞ്ച് വിരിച്ച് രാഹുലിറങ്ങി...!!! ലീഡർ സതീശനെ പേടിച്ച് പിണറായി..! കത്തിച്ച് മാങ്കൂട്ടം  (21 minutes ago)

ശോഭാ ജിയും ലേഖാജിയും തലസ്ഥാനത്തിറങ്ങും..! Giant Killers കാടിളക്കി വരുന്നു 11-ന് ഷാ തലസ്ഥാനത്ത്..!  (26 minutes ago)

കന്റോൺമെന്റ് ഹൗസിൽ കയറി മുഖ്യൻ സതീശന്റെ കാലിൽ വീഴാൻ പിണറായി കേസ് നിലനിൽക്കില്ല മോനെ ...!  (40 minutes ago)

വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ഇനി മത്സരത്തിനില്ല: മത്സരിക്കുന്നെങ്കില്‍ വട്ടിയൂര്‍ക്കാവോ തൃശൂരോ വേണമെന്ന് കെ സുരേന്ദ്രന്‍  (56 minutes ago)

ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ച് ശക്തി പ്രകടിപ്പിച്ച് ഉത്തരകൊറിയ  (1 hour ago)

കായംകുളത്ത് എംഡിഎംഎയുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയിലായി  (1 hour ago)

13കാരിയെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി  (1 hour ago)

വെനസ്വേല യുഎസ് സംഘര്‍ഷം: പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യ; വെനസ്വേലയിലേക്കുള്ള അനാവശ്യ യാത്രക്കള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വേഗത്തിലാക്കാന്‍ ബിജെപി  (2 hours ago)

നമ്മുടെ നാട്ടില്‍ സത്യവും നീതിയുമില്ലേ? ഒരു ജാമ്യ വ്യവസ്ഥയും ലംഘിച്ചിട്ടുമില്ലെന്ന് മാദ്ധ്യമങ്ങളോട് പ്രചികരിച്ച് രാഹുല്‍ ഈശ്വര്‍  (3 hours ago)

പാലക്കാട്ട് മദ്യം നല്‍കി ആറാം ക്ലാസുകാരനെ പീഡിപ്പിച്ച അദ്ധ്യാപകന്‍ പിടിയില്‍  (3 hours ago)

കോതാട് കാണാതായ യുവാവ് പുഴയില്‍ ചാടിയതായി സംശയം  (4 hours ago)

പുനർജനി കേവലമായ ഒരു ഭവന നിർമ്മാണ പദ്ധതി മാത്രമല്ല അത് ഒരു പുനരധിവാസ പദ്ധതിയാണ്; പുനർജനി പോലെ മനുഷ്യരെ ചേർത്ത് നിർത്തുന്ന ഒരു പദ്ധതിയെ എതിർക്കുന്നത് ജനവിരുദ്ധമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

നടി മേനക സുരേഷ് തന്റെ മകളുടെ പുതിയ ചുവടുവയ്പ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു  (5 hours ago)

രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് യുവതി: യുവതിക്കെതിരെ രാഹുല്‍ ഈശ്വര്‍ വീണ്ടും വീഡിയോ ചെയ്‌തെന്ന് പരാതി  (6 hours ago)

Malayali Vartha Recommends