Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെപിഎൽ സൂപ്പർ 8: കെഎസ്എബിയുടെ ഫ്യൂസ് ഊരി കാലിക്കറ്റ്‌ എഫ്‌സി

10 MAY 2026 04:20 PM IST
മലയാളി വാര്‍ത്ത

കേരള പ്രീമിയർ ലീഗ് 2025-26 സീസണിലെ സൂപ്പർ 8 പോരാട്ടത്തിൽ കാലിക്കറ്റ് എഫ്‌സിക്ക് തുടർച്ചയായ രണ്ടാം ജയം. തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കോഴിക്കോടൻ ടീം കെഎസ്ഇബിയെ വീഴ്ത്തിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ (90+5') രാഹുൽ വേണു നേടിയ തകർപ്പൻ ഗോളാണ് കാലിക്കറ്റിന് വിജയം സമ്മാനിച്ചത്. ഈ ജയത്തോടെ സൂപ്പർ 8 പോയിന്റ് പട്ടികയിൽ കാലിക്കറ്റ് എഫ്‌സി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.

കിക്കോഫ് മുതൽ മികച്ച ആക്രമണങ്ങൾ അഴിച്ചുവിട്ട കെഎസ്ഇബിയായിരുന്നു തുടക്കത്തിൽ കളം നിറഞ്ഞത്. നിരന്തരമായി കാലിക്കറ്റ് പ്രതിരോധത്തെ പരീക്ഷിച്ച അവർ 21-ാം മിനിറ്റിൽ അർഹിച്ച ലീഡ് നേടി. വലത് വിങ്‌ബാക്ക് ഷിനു നൽകിയ മികച്ചൊരു പാസ് കാലിക്കറ്റ് പ്രതിരോധത്തെ ഭേദിച്ച് ഓടിയെടുത്ത വിഘ്‌നേഷ്, ഒരു ഫസ്റ്റ് ടൈം ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെയുള്ള മുന്നേറ്റമായിരുന്നു അത്. ഗോൾ വഴങ്ങിയതോടെ ഉണർന്നു കളിച്ച കാലിക്കറ്റ് ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് സമനിലയ്ക്കായി പൊരുതിയെങ്കിലും ലക്ഷ്യം കണ്ടില്ല.

എന്നാൽ, ഒരു ഗോളിന്റെ പിന്നിലായെങ്കിലും തളരാതെയാണ് രണ്ടാം പകുതിയിൽ കാലിക്കറ്റ് എഫ്‌സി കളത്തിലിറങ്ങിയത്. നിരന്തരമായ മുന്നേറ്റങ്ങളുടെ ഫലമായി 63-ാം മിനിറ്റിൽ അവർ ഒപ്പമെത്തി. വലത് വിങ്ങിൽ നിന്നും നിതിൻ മധു എടുത്ത ഒരു ലോങ്ങ് ത്രോ ഇൻ ക്ലിയർ ചെയ്യുന്നതിൽ കെഎസ്ഇബി പ്രതിരോധത്തിന് സംഭവിച്ച പിഴവ് മുതലെടുത്ത ആന്റണി പൗലോസ് പന്ത് കൃത്യമായി വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

സ്കോർ തുല്യമായതോടെ മത്സരം കൂടുതൽ ആവേശകരമായി. 72-ാം മിനിറ്റിൽ കെഎസ്ഇബിയുടെ നിജോ ഗിൽബർട്ട് നൽകിയ മികച്ചൊരു ക്രോസിൽ കാലുവെക്കാൻ വിഘ്‌നേഷിന് സാധിക്കാതെ പോയത് കാലിക്കറ്റിന് ജീവശ്വാസമായി. മറുഭാഗത്ത് കാലിക്കറ്റിനും ലഭിച്ച ചില മികച്ച അവസരങ്ങൾ നഷ്ടമായി.

എന്നാൽ സമനിലയിലേക്ക് നീങ്ങുകയാണെന്ന് തോന്നിപ്പിച്ച മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കാലിക്കറ്റ് വീണ്ടും തങ്ങളുടെ പോരാട്ടവീര്യം പുറത്തെടുത്തു. 95-ാം മിനിറ്റിൽ ബോക്സിനുള്ളിൽ ലഭിച്ച ഒരു റീബൗണ്ട് അവസരം രാഹുൽ വേണു അനായാസം വലയിലെത്തിച്ചതോടെ കോഴിക്കോടൻ പടയ്ക്ക് ആവേശകരമായ ജയം സ്വന്തമായി. തുടർച്ചയായ രണ്ടാം തവണയാണ് ഇഞ്ചുറി ടൈം ഗോളിലൂടെ കാലിക്കറ്റ് നിർണ്ണായക ജയം സ്വന്തമാക്കുന്നത്.

മെയ് 12-ന് ഇഎംഇഎ കോളേജിനെതിരെയാണ് സൂപ്പർ 8-ൽ കാലിക്കറ്റിന്റെ അടുത്ത മത്സരം. പ്രാഥമിക റൗണ്ടിൽ ഇതേ എതിരാളികളെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയതിന്റെ തികഞ്ഞ ആത്മവിശ്വാസത്തിലാകും ടീം കളത്തിലിറങ്ങുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (10 minutes ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (20 minutes ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (33 minutes ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (2 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (3 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (3 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (4 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (4 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (4 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (4 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (4 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (4 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends