വിവാദങ്ങളില്‍പ്പെട്ടുഴറുന്ന ശ്രീശാന്തിന്റെ ജീവിതത്തിന് ആശ്വാസമേകാന്‍ നയന്‍; രാജസ്ഥാന്‍ രാജകുടുംബാംഗവുമായുള്ള ശ്രീയുടെ വിവാഹം വ്യാഴാഴ്‌ച

വ്യാഴാഴ്‌ച ഗുരുവായൂരില്‍വെച്ച് ശ്രീശാന്ത് രാജസ്ഥാന്‍ സ്വദേശിയും രാജകുടുംബാംഗവുമായ നയന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തും. നീണ്ട വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടേയും വിവാഹം. 2007ല്‍ ജയ്‌പൂരില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനിടയിലാണ് ശ്രീയും നയനും പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിത്തിലേക്ക് വഴിമാറുകയായിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ മാധ്യമങ്ങളറിയാതെ പോയി.
കോഴവിവാദത്തെ തുടര്‍ന്ന് ശ്രീശാന്ത് അറസറ്റിലാവുന്ന അവസരത്തിലാണ് പ്രണയം പുറത്തായത്. ഈ അവസരത്തില്‍ ശ്രീശാന്തിന് പൂര്‍ണ പിന്തുണയുമായി നയന്‍ നിലകൊണ്ടു. ഓരോ ദിവസവും നയന്‍ ശ്രീശാന്തിന്റെ അഭിഭാഷകയെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു കൊണ്ടിരുന്നു.
കൊച്ചിയിലെ ലെ മെറിഡിയന്‍ ഹോട്ടലില്‍ വെച്ചാണ് വിവാഹ സല്‍ക്കാരം നടക്കുക. ഇതുകൂടാതെ കോതമംഗലത്തെ വീട്ടിലും സല്‍ക്കാരം നടക്കും. വധുവും കുടുംബവും ബുധനാഴ്‌ച കേരളത്തിലെത്തും. ഗുരുവായൂരില്‍വെച്ചു നടക്കുന്ന വിവാഹത്തില്‍ ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha