ഇനി വിവാഹ ഇന്നിംഗ്‌സ്; ക്രിക്കറ്റ് താരം ശ്രീശാന്ത് വിവാഹിതനായി

താരപ്പകിട്ടോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശ്രീ ജയ്‌പൂര്‍ രാജകുടുംബാംഗം ഭുവനേശ്വരി കുമാരിയുടെ കഴുത്തില്‍ മിന്നുകെട്ടി. ജയ്‌പൂര്‍ രാജകുടുംബാംഗം ഹിരേന്ദ്ര സിംഗ് ഷെഖാവത്തിന്റെയും മുക്ത സിംഗിന്റെയും മകളാണ് ഭുവനേശ്വരി കുമാരി. രാവിലെ 7.15നും എട്ടിനും ഇടയ്‌ക്കുള്ള മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്.
2007 നവംബര്‍ 18ന് പാക്കിസ്താനെതിരായ ഏകദിനമത്സരം കളിക്കാന്‍ ജയ്പൂരിലെത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കാണുന്നത്. പരിചയം പ്രണയമായി വളര്‍ന്നപ്പോള്‍ വിവാഹാലോചനയുമായി രാജകുടുംബാംഗങ്ങള്‍ ശ്രീയുടെ കുടുംബത്തെ സമീപിക്കുകയായിരുന്നു. ശ്രീശാന്തിന്റെ കുടുംബാംഗങ്ങള്‍ ജയപൂരില്‍ പോയി പെണ്‍കുട്ടിയെ കണ്ടിരുന്നു. സെപ്തംബറില്‍ വിവാഹനിശ്ചയം നടത്തി.
80 കോടിയോളം സ്ത്രീധനമായി ശ്രീശാന്തിന് നല്‍കാനിരിക്കുകയാണെന്നും വാര്‍ത്തയുണ്ടായിരുന്നു. അതിനിടെയാണ് ശ്രീശാന്ത് അറസ്റ്റിലാവുന്നത്. വിവാഹസല്‍ക്കാരത്തില്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ എത്തുമെന്നാണ് കരുതുന്നത്.
വിവാഹസല്‍ക്കാരം വൈകിട്ട് കൊച്ചി ലേ മെറിഡിയനില്‍ നടക്കും.
കഴിഞ്ഞ തിങ്കളാഴ്ച്ച തന്നെ വധുവും കുടുംബാംഗങ്ങളും കൊച്ചിയിലെത്തിയിരുന്നു. ശനിയാഴ്ച്ച ശ്രീശാന്തിന്റെ ജന്മനാടായ കോതമംഗലത്തും വിവാഹസല്‍ക്കാരം നടക്കും.
കേരളീയരീതിയില്‍ തന്നെ വിവാഹം നടത്തണമെന്ന് ശ്രീശാന്തിന്റെ കുടുംബം ആഗ്രഹിച്ചിരുന്നു. പരമ്പരാഗത രീതിയിലാവും ശ്രീശാന്തിന്റെ വിവാഹം. ജയ്പ്പൂരില്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത് ഡ്രസ് ആണ് ശ്രീശാന്തിന്റെ വിവാഹ വേഷം. അതിഥികള്‍ക്ക് കേരള രീതിയിലും വടക്കേയിന്ത്യന്‍ രീതിയിലും സദ്യ ഒരുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha