സ്‌കീയിങ്ങിനിടെ അപകടം; മൈക്കല്‍ ഷൂമാക്കര്‍ ഗുരുതര നിലയില്‍

സ്‌കീയിങ്ങിനിടെയുണ്ടായ അപകടത്തില്‍ ഫോര്‍മുല വണ്‍ ലോകചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കറിന് ഗുരുതര പരിക്ക്. അപകടത്തെ തുടര്‍ന്ന് ഷൂമാക്കറുടെ തലയ്‌ക്കാണ് പരിക്കേറ്റത്. അദ്ദേഹം കോമാ സ്ഥിതിയില്‍ തുടരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സ്‌കീയിങ്ങിനിടെ ഷുമാക്കറിന്റെ തല ഒരു പാറയിലിടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഉടനെ അദ്ദേഹത്തെ ന്യൂറോസര്‍ജിക്കു വിധേയമാക്കി.
ഏഴുവട്ടം ഫോര്‍മുലവണ്‍ ലോകകിരീടം നേടിയിട്ടുള്ള വ്യക്തിയാണ് ഷൂമാക്കര്‍ 1991-ല്‍ ബെല്‍ജിയന്‍ ഗ്രാന്‍പ്രീയിലൂടെ കരിയര്‍ തുടങ്ങിയ ഷൂമാക്കര്‍ 2007-ല്‍ വിരമിച്ചെങ്കിലും 2010-ല്‍ വീണ്ടും തിരിച്ചെത്തിയിരുന്നു. എന്നാല്‍ പഴയപോലെ തിളങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് 2012-ല്‍ വീണ്ടും ട്രാക്കിനോട് വിടപറഞ്ഞു.
ഫ്രാന്‍സിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ അവധിക്കാലം ചിലവഴിക്കാന്‍ എത്തിയതായിരുന്നു ഷൂമാക്കറും കുടുംബവും. പതിനാലുകാരനായ മകനുമൊത്ത് സ്‌കീയിങ്ങ് നടത്തുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
https://www.facebook.com/Malayalivartha