സച്ചിന്റെ ട്വീറ്റ് ഇഷ്ടപ്പെട്ടില്ല; രോഷപ്രകടനവുമായി ബംഗ്ലാദേശ് ആരാധകര്‍

ഓസീസിനെതിരായ ബംഗ്ലദേശ് വിജയത്തെ അട്ടിമറിയെന്ന് വിശേഷിപ്പിച്ച സച്ചിന്‍ തെന്‍ഡുല്‍ക്കറിനെതിരെ ബംഗ്ലദേശ് ആരാധകര്‍. ബംഗ്ലദേശ് ടീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വിറ്റര്‍ പോസ്റ്റിലാണ് സച്ചിന്‍ വിജയത്തെ അട്ടിമറിയെന്നു വിശേഷിപ്പിച്ചത്.
എന്നാല്‍ തങ്ങളുടെ ടീമിന്റെ മികച്ച വിജയത്തെ അട്ടിമറിയാക്കി തരംതാഴ്ത്തിയത് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ബംഗ്ലദേശ് ഇപ്പോള്‍ ഒരു പരല്‍മീനല്ല. ആരെയും തോല്‍പിക്കാന്‍ കെല്‍പുള്ളവരാണ്-ബംഗ്ലാ ആരാധകര്‍ ട്വിറ്ററിലൂടെ സച്ചിനെ ഓര്‍മിപ്പിച്ചു.
https://www.facebook.com/Malayalivartha