ഗ്ലാമറസ്സായി വേഷമണിഞ്ഞതിന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന് സോഷ്യല്‍ മീഡിയയിലൂടെ ആക്രമണം!

ഗ്ലാമറസായി വസ്ത്രം ധരിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജിന് ഉപദേശവുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം സദാചാര ആങ്ങളമാര്‍. ഫോട്ടോഷൂട്ടിന് ശേഷം കൂട്ടുകാരികളോടൊപ്പം നില്‍ക്കുന്ന ചിത്രം മിതാലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രത്തിന് ചുവടെയാണ് ഉപദേശങ്ങളുമായി പലരും എത്തിയിരിക്കുന്നത്.
ചിത്രം ഡിലീറ്റ് ചെയ്യൂ എന്നും ആളുകള്‍ നിങ്ങളെ മാതൃകയായി കാണുന്നുണ്ടെന്നും ഈ രീതിയില്‍ വസ്ത്രം ധരിച്ചാല്‍ അത് ഇല്ലാതാവുമെന്നുമായിരുന്നു ഒരാളുടെ ട്വീറ്റ്. നിങ്ങള്‍ സിനിമാനടിയല്ലെന്നും ക്രിക്കറ്റ് താരമാണെന്നും പിന്നെന്തിനാണ് ഇത്ര ഗ്ലാമറസാവുന്നതെന്നുമായിരുന്നു മറ്റൊരാളുടെ ട്വീറ്റ്
നേരത്തെ കക്ഷത്തിലെ വിയര്‍പ്പു കാണിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചതിന്റെ പേരില്‍ ഉപദേശവുമായി എത്തിയ ആള്‍ക്ക് മിതാലി മറുപടി നല്‍കിയിരുന്നു. 'ഞാനിവിടെ എത്തി നില്‍ക്കുന്നത് കളിക്കളത്തില്‍ ഞാനൊഴുക്കിയ വിയര്‍പ്പിന്റെ ഫലമായാണ്. ഇതില്‍ നാണിക്കാനായി ഒന്നുമില്ല'-എന്നായിരുന്നു മറുപടി.
എന്നാല്‍ പുതിയ ചിത്രത്തോടുള്ള ആളുകളുടെ സമീപനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha