സച്ചിന്‍ അങ്കിള്‍, എനിക്ക് അങ്കിളിനെയും, സാറാ ദീദിയേയും, അര്‍ജുന്‍ ബയ്യായേയും അഞ്ജലി ആന്റിയേയും കാണണം; ക്രിക്കറ്റ് ഇതിഹാസം സച്ചിന് കുരുന്ന് ആരാധികയുടെ കത്ത്

സച്ചിന് ടെണ്ടുല്‍ക്കറിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച എ ബില്ല്യണ്‍ ഡ്രീംസ് എന്ന സിനിമ കണ്ട ആറ് വയസ്സുകാരി താര സച്ചിനോടുള്ള സ്‌നേഹവും ആരാധനയും പങ്കു വെച്ച കത്ത് സോഷ്യൽ മീഡിയകളിൽ വൈറലാവുന്നു.
സിനിമയിൽ സച്ചിന്റെ കുട്ടിക്കാലവും കുസൃതിയും തന്നെ ഒരുപാട് ചിരിപ്പിച്ചുവെന്നും എന്നാൽ അവസാനം കളിച്ച മാച്ച് കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു പോയി എന്നും പറയുന്നു. സിനിമ ആസ്വദിച്ചതിനു ശേഷം കത്തെഴുതിയതില്‍ സച്ചിന്‍ കുരുന്ന് ആരാധികയ്ക്ക് നന്ദിയും പറഞ്ഞ് ട്വിറ്ററില്‍ കത്തിന്‍റെ ഫോട്ടോ ഇട്ടതോടെയാണ് കുഞ്ഞ് ആരാധികയുടെ കത്ത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.
സച്ചിന്റെ കുടുംബത്തെ ഒരിക്കൽ കാണണമെന്ന ആഗ്രഹവും കുഞ്ഞ് ആരാധിക പറയുന്നുണ്ട്. കത്തിന്റെ പൂർണരൂപം താഴെ
പ്രിയപ്പെട്ട സച്ചിന്‍ അങ്കിള്‍,
എന്റെ പേര് താര, എനിക്ക് ആറ് വയസ്സുണ്ട്. ഞാന്‍ അങ്കിളിന്റെ സിനിമ കണ്ടു. എനിക്ക് വളരെ ഇഷ്ടമായി. അങ്കിള്‍ ചെറുപ്പത്തില്‍ വലിയ കുസൃതിക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ കുറേ ചിരിച്ചു. അവസാനം കളിച്ച മാച്ച് കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞു പോയി.
സച്ചിന്‍ അങ്കിള്‍, എനിക്ക് ഒരു ദിവസം അങ്കിളിനെയും, സാറാ ദീദിയേയും, അര്‍ജുന്‍ ബയ്യായേയും അഞ്ജലി ആന്റിയേയും കാണണം.
ഞാന്‍ കണ്ടോട്ടേ
https://www.facebook.com/Malayalivartha