വീണ്ടും ധോണി ഉറങ്ങി! ഇത്തവണ എയര്‍പോര്‍ട്ടില്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഉറങ്ങാന്‍ കട്ടില്‍ തന്നെ വേണമെന്നില്ലെന്ന് തോന്നുന്നു. പുള്ളിയുടെ കുറച്ചു നാളത്തെ പ്രവര്‍ത്തി അങ്ങനെയൊക്കെയാണ്. ശ്രീലങ്കയില്‍ വെച്ചുള്ള ക്രിക്കറ്റ് പരമ്പരയിലെ ഒരു മത്സരത്തിനിടയില്‍ ലങ്കന്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് കുപ്പികളും മറ്റും വലിച്ചെറിഞ്ഞ് കളി മുടക്കിയ ദിനത്തില്‍ പുല്‍മൈതാനത്തില്‍ കിടന്നുറങ്ങിയാണ് ധോണി ആരാധകരില്‍ വിസ്മയം സൃഷ്ട്ടിച്ചത്.
ഇപ്പോഴിതാ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഒന്നാം ഏകദിനം ജയിച്ച് മടങ്ങിപ്പോകുന്നതിനിടെ എയര്‍പോര്‍ട്ടിലെ തറയിലും ക്യാപ്റ്റന്‍ കൂള്‍ എന്നറിയപ്പെട്ടിരുന്ന ധോണി ഇറങ്ങിയിരിക്കുന്നു. ബി.സി.സി.ഐയാണ് ധോണി മയങ്ങുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ആദ്യ ഏകദിനത്തില്‍ ഇന്ത്യ 26 റണ്‍സിനാണ് ഓസീസിനെ തോല്‍പ്പിച്ചത്. രണ്ടാം ഏകദിനം വ്യാഴാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ വെച്ച് നടക്കും.
https://www.facebook.com/Malayalivartha