ഫ്‌ളോറല്‍ കളക്ഷന്‍സ്

വേനലില്‍ അല്പം കൂളാകാന്‍ യൂത്ത് തെരഞ്ഞെടുക്കുന്നത് ഫ്‌ളോറല്‍ കളക്ഷന്‍സാണ്. ധരിക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും കൂടുതല്‍ എനര്‍ജി നിറയ്ക്കാന്‍ ഇതിലും ബെറ്ററായ ഡ്രസ് ഇല്ലെന്നാണു ടീന്‍സിന്റെ പക്ഷം.
ഫ്‌ളോറല്‍ പ്രിന്റുള്ള വസ്ത്രങ്ങളില്‍ ക്രിസാന്തമത്തിനും റോസിനുമാണു കൂടുതല്‍ തിളക്കം. ഓവര്‍സൈസ്ഡ് പ്രിന്റുകള്‍ക്കും വന്‍ ഡിമാന്‍ഡുണ്ട്്. ഫ്രോക്കുകള്‍, മിഡി, കുര്‍ത്തി, മാക്‌സി... ഇങ്ങനെപ്പോകുന്നു ഫ്‌ളോറല്‍ പ്രിന്റ് ചെയ്ത വസ്ത്രശേഖരങ്ങള്‍.
ടീനേജേഴ്‌സിനു പ്രിയം ബ്രൈറ്റ് കളേഴ്‌സിലുള്ള ബോള്‍ഡു പ്രിന്റുകളോടു തന്നെയാണ്. സീ ഗ്രീന്‍, ലൈറ്റ് ബ്ലൂ, പിങ്ക്, പീച്ച് നിറങ്ങളിലുള്ള പേസ്റ്റല്‍ ഫ്‌ളോറല്‍ പ്രിന്റുകള്‍ക്ക് ആരാധകര്‍ ഏറെയാണു വസ്ത്രവ്യാപാരികള്‍ പറയുന്നു. 250 രൂപ മുതലാണ് വില.
വേനല്‍ക്കാല വസ്ത്രവിപണിയില്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. പിന്നെ മൂവ്‌മെന്റുള്ളത് ലിനന്‍ തുണികള്‍ക്കാണ്. കാപ്രിസ്, ത്രീഫോര്‍ത്ത്, കുര്‍ത്തി, ഷോര്‍ട്‌സ്... ഇങ്ങനെ വേനല്‍ച്ചൂടില്‍ ആശ്വാസം തരുന്ന വസ്ത്രങ്ങള്‍ ഏറെയാണ്. ഡെനിം ഷോര്‍ട്‌സുകള്‍ വാങ്ങണമെങ്കില്‍ 600 രൂപയെങ്കിലും മുടക്കണം.
https://www.facebook.com/Malayalivartha