സൗന്ദര്യ സംരക്ഷണത്തില്‍ കേശ സംരക്ഷണവും

സൗന്ദര്യ സംരക്ഷണത്തില്‍ തലമുടി സംരക്ഷണത്തിന്റെ പ്രാധാന്യം വളരെയേറെയാണ്. മുടിക്കുണ്ടാകുന്ന പല പ്രശ്‌നങ്ങളും കുറച്ചൊന്നുമല്ല നമ്മെ വിഷമപ്പെടുത്തുന്നത്. ശരീരത്തിന്റെ ആരോഗ്യ സൂചകം കൂടിയാണു മുടി.
വിളര്‍ച്ച, തൈറോയിഡ് രോഗങ്ങള്‍ ഹോര്‍മോണില്‍ വരുന്ന തകരാറുകള്‍ എന്നിവ മുടിയുടെ പരിശോധനയിലൂടെ മനസിലാക്കാം.
പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. രക്തഓട്ടം വേഗത്തിലാക്കി ഇത് മുടിവളര്‍ച്ച ത്വരിതപ്പെടുത്തും.
ശരീരത്തില്‍ ന്യുട്രീഷന്റെ കുറവ് ശിരോചര്‍മവും തലമുടിയുമായി ബന്ധപെട്ടുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു. മുടി ചെറുതായി പൊഴിയുന്നതൊന്നും വലിയ രോഗത്തിന്റെ ലക്ഷണമല്ല എങ്കിലും മുടികൊഴിച്ചില്‍ കൂടുതലായാല്‍ കാരണം കാരണമറിഞ്ഞു ചികിത്സിക്കണം.
സാധാരണയില്‍ കൂടുതലുള്ള മുടി കൊഴിച്ചില്‍, തലമുടി വരണ്ടിരിക്കുക, താരന്‍ തുടങ്ങിയ രോഗങ്ങള്‍ മുടിയെ ബാധിച്ചാല്‍ ഉടന്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം. തൈറോയിഡ് കലശലായ പനി, കാന്‍സര്‍, ഹൃദ്രോഹം, പാരാതൈറോയിഡ് രോഗങ്ങള്‍ അനീമിയ എന്നിവയുള്ളവര്‍ക്കു മുടി പൊഴിയാന്‍ സാധ്യതയുണ്ട്. പ്രോട്ടീന്റെ കുറവ് മൂലമുണ്ടാകുന്ന കോഷിയോര്‍ക്കര്‍, മരാസ്മസ് എന്നീ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് തലമുടി വരണ്ടതും, തലമുടിയുടെ നിറം മങ്ങിയതായും കാണപ്പെടുന്നു.
തലമുടിയുടെ സംരക്ഷണം അതിന്റെ വേരില്‍നിന്നു തുടങ്ങണം. അതിന് ഇന്ന് പല ന്യൂതന ടെക്‌നോളജികളും നിലവില്‍ ഉണ്ട്. എച്ച് ടി എം എ ടെസ്റ്റ് ഇന്ന് നിലവിലുണ്ട്. ഇത്ഭ തലമുടിക്ക് ഒരു ഹാനിയും വരുത്താത്ത ടെസ്റ്റാണ്. ഈ ടെസ്റ്റ് വഴി മുടിയിലെ മിനറല്‍സിന്റെ അളവും മുടിക്ക് ദോഷകരമായ വസ്തുക്കളുടെ പ്രവര്‍ത്തനം എത്രമാത്രമാണെന്ന് മനസിലാക്കുന്നു. അതിനനുസരിച്ച് മുടിയുടെ ആരോഗ്യത്തിനാവശ്യമായ ചികില്‍സ നടത്താവുന്നതാണ്.
https://www.facebook.com/Malayalivartha