ചില പൊടികൈയ്യിലൂടെ പെട്ടന്ന് വയസാകാതിരിക്കാം

നന്നേ ചെറുപ്പത്തില്‍ തന്നെ വയസാകുന്നവരാണധികവും. അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ പെട്ടന്നുള്ള ഈ വയസാകല്‍ തടയാം. ശരീരം പെട്ടന്ന് ചുക്കി ചുളിയാതെ നമുക്ക് നിയന്ത്രിച്ചു നിര്‍ത്താനാകും. ഇതിനായുള്ള ചില സാമ്പിള്‍ മാര്‍ഗങ്ങള്‍ ഇതാ.
സാധാരണ വെള്ളം ഇതിനുള്ള ഒരു പ്രധാന മാര്‍ഗമാണ്. ഇത് ചര്‍മത്തില്‍ ഈര്‍പ്പം നില നിര്‍ത്തി ചര്‍മം ചുളിയുന്നതും ഇതുവഴി പ്രായമേറുന്നതും കുറയ്ക്കുന്നു. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഒഴിവാക്കാനും വെള്ളത്തിന് കഴിയും.
ഗ്രീന്‍ ടീക്ക് ആരോഗ്യവശങ്ങള്‍ ഏറെയാണ്. ചര്‍മത്തിന് പ്രായക്കുറവു തോന്നിക്കാനും ഗ്രീന്‍ ടീ നല്ലതാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. ഇതിലെ ഇജിസിജി എന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിനും മുടിയ്ക്കും മാത്രമല്ല, ശരീരത്തിലെ കൊഴുപ്പു നീക്കുന്നതിനും നല്ലതാണ്. ചര്‍മം നന്നാവാന്‍ മാത്രമല്ല, വണ്ണം കുറഞ്ഞ് ശരീരത്തിന് ആകൃതി വരുത്താനും ഗ്രീന്‍ ടീയ്ക്കു കഴിയും.
കൊക്കോയും ചര്‍മത്തിന് നല്ലതാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകളാണ് ഈ ഗുണം ചെയ്യുന്നത്. ഡാര്‍ക് ചോക്ലേറ്റ് കഴിയ്ക്കുന്നതും ചൂടുള്ള ഒരു കപ്പ് ചോക്ലേറ്റ് കഴിയ്ക്കുന്നതുമെല്ലാം ചര്‍മത്തിന് പ്രായക്കുറവ് തോന്നാന്‍ നല്ലതാണ്.
തക്കാളി ജ്യൂസും പ്രായമേറുന്നത് തടയും. ഇതില്‍ ലൈകോഫീന്‍ എന്ന ആന്റി ഓക്‌സിഡന്റുകള്‍ ഉണ്ട്. ചര്‍മത്തിന് നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ ഇവ സഹായിക്കും. ശരീരത്തില്‍ നിന്നും വിഷാംശം പുറന്തള്ളി ഇവ ചര്‍മത്തെ സംരക്ഷിക്കും. ചര്‍മത്തെ സംരക്ഷിക്കാന്‍ മാത്രമല്ല, ദഹനം വര്‍ദ്ധിപ്പിക്കാനും ഇത് നല്ലതാണ്.
ചുവന്ന വൈനും പ്രായം കൂടുന്നത് തടയും. പാകത്തിനുള്ള അളവില്‍ കഴിയ്ക്കണമെന്നു മാത്രം. ഇതിലെ റെസ്‌വെരാട്രോള്‍ എന്ന ആന്റി ഓക്‌സിഡന്റാണ് ചര്‍മത്തെ ചുളിവുകളില്‍ നിന്നും സംരക്ഷിക്കുന്നത്. ഹൃദയാരോഗ്യത്തിനും കുറഞ്ഞ അളവില്‍ വൈന്‍ കഴിയ്ക്കുന്നത് നല്ലതാണ്.
https://www.facebook.com/Malayalivartha