നഖത്തിന്റെ കാര്യത്തില്‍ ഇനി നോ ടെന്‍ഷന്‍

സൗന്ദര്യത്തില്‍ വിരലുകള്‍ക്ക് ഒരു പ്രധാന പങ്കാണുള്ളത്. ഷേപ്പോടു കൂടിയ നഖങ്ങള്‍ എല്ലാപേര്‍ക്കും ഇഷ്‌ടം തന്നെയാണ്. എന്നാല്‍ നഖ സംരക്ഷണം ഒരു ഭാരിച്ച ജോലി തന്നെയാണ്. നഖം ശരിയായി സംരക്ഷിച്ചില്ലങ്കില്‍ അത് ആരേഗ്യത്തെതന്നെ ബാധിക്കുന്നു.
സുന്ദരമായ നഖങ്ങള്‍ സ്വപ്‌നം കണ്ട് നടക്കുന്നവര്‍ക്കിതാ റെഡിമേഡ് നഖങ്ങള്‍. പൊട്ടിപ്പോയ നഖങ്ങളെക്കുറിച്ചോര്‍ത്ത് ഇനി വിഷമിക്കണ്ട. നഖത്തിന്റെ അതേനിറത്തിലും ഭംഗിയിലുമുള്ള നെയില്‍ എക്‌സ്റ്റന്‍ഷനുകള്‍ ഇപ്പോള്‍ ലഭ്യമാകും.
അക്രലിക് നെയില്‍ എക്‌സ്റ്റന്‍ഷനും, ജെല്‍ നെയില്‍ എക്‌സ്റ്റന്‍ഷനും ലഭ്യമാണ്. എത്ര നീളത്തില്‍ വേണമെങ്കിലും ഇവ ചെയ്യാം.
അക്രലിക് പേസ്റ്റില്‍ നിന്നുണ്ടാക്കുന്ന പ്രത്യേക നഖങ്ങള്‍ അള്‍ട്രാ വയലറ്റ് രശ്‌മികളുടെ സഹായത്തോടെ രൂപപ്പെടുത്തുന്നു. ഈ നഖത്തിന് യഥാര്‍ത്ഥ നഖത്തിന്റെ നിറം തന്നെയാണുള്ളത്. കട്ടിയും ഭാരവും കുറവായതിനാല്‍ ഏറെ സ്വാഭാവികതയും ഉണ്ടാവും.
https://www.facebook.com/Malayalivartha