ഡാന്‍ഡ്രഫ് ട്രീറ്റ്‌മെന്റിലൂടെ താരന്‍ പൂര്‍ണമായി അകറ്റാം...

താരനകറ്റാന്‍ സാധാരണ ചെയ്യുന്ന കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയുടെ അറ്റം പിളരുക, വരള്‍ച്ച തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യതയേറെയാണ്. എന്നാല്‍ നമ്മുടെ തൊടിയില്‍ നിന്നു ലഭിക്കുന്ന എട്ട് ഇലകള്‍ ഉപയോഗിച്ച് ചെയ്യുന്ന ഹെര്‍ബല്‍ ട്രീറ്റ്‌മെന്റ് പാര്‍ശ്വഫലങ്ങളില്ലാതെ താരനകറ്റും. മുടിയുടെ വളര്‍ച്ച കൂട്ടാനും ഭംഗി നിലനിര്‍ത്താനും സഹായിക്കുകയും ചെയ്യും.
പായ്ക്ക് ഉണ്ടാക്കുന്ന വിധം
തുളസിയില, മൈലാഞ്ചിയില, കീഴാര്‍നെല്ലി, കറ്റാര്‍വാഴ, കറിവേപ്പില, കയ്യോന്നി, ഉലുവയില, പുതിനയില എന്നിവ തുല്യ അളവില്‍ അരച്ച് പേസ്റ്റ്് രൂപത്തിലാക്കുക. അര ചെറിയ സ്പൂണ്‍ ലെമണ്‍ ഓയില്‍ ഈ കൂട്ടില്‍ ചേര്‍ത്ത് പത്തു മിനിറ്റ് വയ്ക്കുക.
ഉപയോഗിക്കുന്ന വിധം
*ചീപ്പ് തലയോട്ടിയില്‍ ചേര്‍ത്ത് അഞ്ച് മിനിറ്റ് തുടര്‍ച്ചയായി മുടി ചീകുക.
*വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകിയ ശേഷം ഡ്രയര്‍ ഉപയോഗിച്ച് പാതി ഉണക്കിയെടുക്കണം.
*ഇനി പായ്ക്ക് തലയോട്ടിയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിച്ചതിനുശേഷം 45 മിനിറ്റ് കഴിഞ്ഞ് മുടി വൃത്തിയായി കഴുകി ഉണക്കുക.
ഹോം കെയര്‍
ട്രീറ്റ്‌മെന്റിനുശേഷം ഹോം കെയര്‍ ചെയ്യേണ്ടത് ആവശ്യമാണ്. ചീപ്പുകൊണ്ട് തലയോട്ടിയില്‍ അമര്‍ത്തി ചീകിയതിനുശേഷം ഒരു മുട്ടയുടെ വെള്ളയും പത്ത് തുള്ളി നാരങ്ങാനീരും ചേര്‍ ന്ന മിശ്രിതം തലയോട്ടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനു ശേഷം മുടി നന്നായി കഴുകി വൃത്തിയാക്കണം.
*ട്രീറ്റ്‌മെന്റ് ചെയ്തതിനുശേഷം ആഴ്ചയില്‍ ഒരുതവണ ഇങ്ങനെ ചെയ്യുന്നത് താരന്‍ നിശ്ശേഷം ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
*എല്ലാ പ്രായക്കാര്‍ക്കും ഏതു തരത്തിലുള്ള ചര്‍മമുള്ളവര്‍ക്കും ഒരുപോലെ ചെയ്യാവുന്ന ട്രീറ്റ്‌മെന്റാണിത്.
*താരനകറ്റുന്നതിനോടൊപ്പം മുടികൊഴിച്ചില്‍, മുടിയുടെ വരള്‍ച്ച എന്നീ പ്രശ്‌നങ്ങള്‍ തടയാനും മുടിയുടെ വളര്‍ച്ച കൂട്ടാനും സഹായിക്കുന്നു.
*ട്രീറ്റ്‌മെന്റിനുശേഷം രണ്ടാഴ്ചത്തേക്ക് തലയില്‍ ഈ എണ്ണ തേക്കാന്‍ പാടില്ല. അതു കഴിഞ്ഞ് രണ്ടാഴ്ച കൂടുമ്പോള്‍ ഒരു തവണ എന്ന രീതിയില്‍ എണ്ണ പുരട്ടാം. എന്നാല്‍ എണ്ണ പുരട്ടി ഒരു മണിക്കൂറിനുശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് എണ്ണമയം പൂര്‍ണമായും കളഞ്ഞ് മുടി വൃത്തിയാക്കണം.
*ട്രീറ്റ്‌മെന്റ് ചെയ്യാന്‍ ഏകദേശം ഒന്ന്, ഒന്നര മണിക്കൂര്‍ സമയം വേണ്ടി വരും. താരന്‍ പൂര്‍ണമായി അകറ്റാന്‍ കൂടുതല്‍ തവണ ചെയ്യേണ്ടി വരും.
താരനകറ്റാന്‍ പൊടിക്കൈകള്‍
*ആര്യവേപ്പിന്റെ ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ച് 10 മിനിറ്റിനുശേഷം കഴുകിക്കളയുക.
*ആര്യവേപ്പിന്റെ ഇല ഇട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ച് മുടി കഴുകുന്നതും താരനകറ്റാന്‍ നല്ലതാണ്.
*ഓറഞ്ചിന്റെ തൊലി നാരങ്ങാനീരും ചേര്‍ത്ത് അരച്ചെടു ക്കുക. ഈ മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അര മണിക്കൂറിനകം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴു കുക. താരന്റെ ശല്യം കുറയും.
*പുളിയുള്ള തൈര് ഒരു പാത്രത്തിലെടുത്ത് ഒന്നു രണ്ടു ദിവസം വയ്ക്കുക. (ഫ്രിഡ്ജില്‍ വയ്ക്കരുത്) നല്ല രീതിയില്‍ പുളിച്ചതിനുശേഷം മുടിയില്‍ മാസ്‌ക് പോലെ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കുക
https://www.facebook.com/Malayalivartha