പച്ചമാങ്ങ സാലഡ്

പച്ചമാങ്ങ ധാരാളമായി ലഭിക്കുന്ന ഈ അവധിക്കാലത്ത് ഉണ്ടാക്കാവുന്ന ഒരു നാടന്‍ സാലഡാണ് പച്ചമാങ്ങ സാലഡ്. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും സ്വാദേറിയതുമാണ് ഇത്. ഊണിനു മാത്രമല്ല ചപ്പാത്തി, ആലു പൊറോട്ട തുടങ്ങിയ വിഭവങ്ങള്‍ക്കും പുലാവ്, ഫ്രൈഡ് റൈസ് എന്നിവയ്ക്കും സൈഡ് ഡിഷായി ഇത് ഉപയോഗിക്കാം.
തൊട്ടുകൂട്ടുവാനുള്ള അച്ചാറുകളുടെ ഒരു ഫ്‌ളേവര്‍ ഈ സാലഡ് നല്‍കും. രക്തസമ്മര്‍ദമുള്ളവര്‍ ഉപ്പിന്റെ അംശം ധാരാളമുള്ള അച്ചാറുകള്‍ക്കു പകരം പലതരം സാലഡുകള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. അച്ചാറിന്റേതായ ദോഷങ്ങള്‍ ഇല്ലാതെ തൊടുകറിയുടേതായ ഒരു രുചി നല്‍കുന്നു എന്നത് ഈ പച്ചമാങ്ങ സലാഡിന്റെ പ്രത്യേകതയാണ്. ഉപ്പ് കുറച്ച് ഉപയോഗിക്കുന്നവര്‍ക്ക് അങ്ങനെയും അല്ലാത്തവര്‍ക്ക് ആവശ്യത്തിനും ചേര്‍ത്ത് വേണ്ടവിധം ഉപയോഗിക്കാം.
ചേരുവകള്‍
പച്ചമാങ്ങ - രണ്ട്
ജീരകം - കാല്‍ ടീസ്പൂണ്‍
തേങ്ങ - മൂന്നോ നാലോ സ്പൂണ്‍
പച്ചമുളക് - ഒന്ന്
കട്ടത്തൈര്, ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന രീതി
പച്ചമാങ്ങ തൊലിചെത്തിയശേഷം വളരെ ചെറുതായി കൊത്തിയരിഞ്ഞുവയ്ക്കുക. ഗ്രേറ്റ് ചെയ്താല്‍ മതിയാകും. ഇതില്‍ ഇനി അരപ്പു ചേര്‍ക്കണം. അതിനായി തിരുമ്മിയ തേങ്ങ, ജീരകം, പച്ചമുളക് രണ്ടുകഷണം, മാങ്ങ എന്നിവ നന്നായി അരച്ചെടുക്കണം. വെള്ളം കുറച്ചുവേണം അരയ്ക്കാന്‍. ഇനി ഈ അരപ്പ് തരിതരിയായി അരിഞ്ഞുവച്ചിട്ടുള്ള മാങ്ങയില്‍ ചേര്‍ത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പും, കട്ടത്തൈരും കൂടി ചേര്‍ക്കുക. അതിനു ശേഷം ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും വറ്റല്‍മുളകും കറിവേപ്പിലയും ഇട്ട് കടുകുവറുക്കണം. തീ കെടുത്തിയശേഷം മാങ്ങക്കൂട്ടിലേക്ക് കടുകുവറുത്തത് ചേര്‍ത്ത് ഇളക്കണം. അടുപ്പില്‍ വച്ചിട്ടുള്ള ചീനച്ചട്ടിയിലേക്കു മാങ്ങക്കൂട്ട് ഒഴിക്കാതെ കൂട്ടിലേക്കുവേണം കടുകുവറുത്തത് ചേര്‍ക്കാന്‍. രുചിയേറിയ പച്ചമാങ്ങ സാലഡ് തയ്യാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha