തായ്ഫുഡ് വെറൈറ്റിയായ അയം സാത്തേ

ചേരുവകള്‍:
1. എല്ലില്ലാത്ത ചിക്കന്‍ 100 ഗ്രാം
2. ഇഞ്ചി അരച്ചത് അഞ്ച് ഗ്രാം
3. പഞ്ചസാര രണ്ട് ഗ്രാം
4. സോയ സോസ് ഒരു ടീസ്പൂണ്‍
5. റെഡ് കറി പേസ്റ്റ് രണ്ട് ടീസ്പൂണ്‍
6. ഉപ്പ് ആവശ്യത്തിന്
7. എണ്ണ രണ്ട് ടീസ്പൂണ്‍
8. പീനട്ട് സോസ് രണ്ട് ടീസ്പൂണ്‍
9. മുളകുപൊടി ഒരു ടീസ്പൂണ്‍
10. തേങ്ങാപ്പാല്‍ രണ്ടു ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചിക്കന്‍ ഫിംഗര്‍ഷേപ്പില്‍ മുറിക്കുക. പീനട്ട് സോസ് ഒഴികെയുള്ള ചേരുവകള്‍ എല്ലാം നന്നായിചേര്‍ത്ത് അതില്‍ ചിക്കനുമിട്ട് അരമണിക്കൂര്‍ നേരം വയ്ക്കുക. ചിക്കന്‍ ഓരോ കഷ്ണം ടൂത്ത്പിക്കില്‍ കുത്തിയെടുത്ത് ചൂടായ തവയിലോ ഗ്രില്ലിലോ പൊരിച്ചെടുക്കുക. പൊരിച്ച ചിക്കന്‍ കഷ്ണങ്ങള്‍ പ്ലേറ്റില്‍ നിരത്തിയതിനുശേഷം പീനട്ട് സോസ് ഒഴിച്ച് ചൂടോടെ ഉപയോഗിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha