അതിമധുരം നിറഞ്ഞ ബോളി

കടലപ്പരിപ്പും മൈദയും നെയ്യുമെല്ലാം ചേര്‍ത്തുണ്ടാക്കുന്നതാണ് അതിമധുരം നിറഞ്ഞ ബോളി. ഇലയില്‍ വിളമ്പുന്ന പാല്‍പ്പായസത്തില്‍ കുഴച്ചാണു പല ഭക്ഷണപ്രിയരും ബോളി കഴിക്കുന്നത്.
ചേരുവകള്‍
കടലപ്പരിപ്പ്- 1 കിലോ
പഞ്ചസാര- 1 കിലോ
മൈദ- 1 കിലോ
പച്ചരിപൊടിച്ചത്- 2 കിലോ
(ബോളി പരത്തുവാന്‍)
നല്ലെണ്ണ- അര കിലോ
നെയ്യ്- അര കിലോ
ജാതിക്ക- ആവശ്യത്തിന്
ഏലക്ക- ആവശ്യത്തിന്
ലെമണ്‍ കളര്‍- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കടലപ്പരിപ്പ് നന്നായി വേവിക്കണം. വേവിച്ച പരിപ്പ് ഊറ്റിയെടുത്ത് പഞ്ചസാര ചേര്‍ത്തശേഷം നന്നായി വരട്ടണം. പൊടിച്ച ജാതിക്കയും ഏലയ്ക്കയും ആവശ്യത്തിനു ചേര്‍ത്തിളക്കിയ ശേഷം ഗ്രൈന്‍ഡറിലോ മിക്‌സിയിലോ ഇട്ടു നല്ലപോലെ അരച്ചെടുത്തു മാറ്റിവയ്ക്കണം. ഇനി മൈദമാവു വെള്ളമൊഴിച്ച് അതില്‍ ലെമണ്‍ കളറും ചേര്‍ത്തു കുഴയ്ക്കണം. ഈ മിശ്രിതത്തിലേക്കു നല്ലെണ്ണ ഒഴിച്ചു മയപ്പെടുത്തി ചെറിയ വൃത്താകൃതിയില്‍ പരത്തി വയ്ക്കണം. (നാരങ്ങ വലുപ്പത്തില്‍ പരിപ്പുരുളയും നെല്ലിക്ക വലുപ്പത്തില്‍ മൈദയും) പരിപ്പു മിശ്രിതം കൈയിലെടുത്തശേഷം ഇതിനുള്ളില്‍ മൈദ ഉരുള വച്ചു പൊതിഞ്ഞശേഷം ചപ്പാത്തി പലകയില്‍ വച്ചു പരത്തി എടുക്കണം. പച്ചരിപ്പൊടി തൂവി വേണം വൃത്താകൃതിയില്‍ ചപ്പാത്തിപോലെ പരത്തിയെടുക്കുവാന്‍. കല്ലില്‍വച്ച് ഇരുവശവും വേവിച്ച ശേഷം (ഒരു തവണ തിരിച്ചിട്ടാല്‍ മതിയാകും) നെയ്യും തൂവി മടക്കിയെടുക്കണം. ഗുണസമ്പുഷ്ടമായ ചൂടു ബോളി തയാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha