ഇനി എണ്ണയി്ല്ലാതെ മീന്‍വറുക്കാം

ഇനി എണ്ണയില്ലാതെ മീന്‍ വറുക്കാം; ഉപ്പേരിയോ ഫിംഗര്‍ചിപ്‌സോ തയ്യാറാക്കാം. കപ്പലണ്ടി വറുക്കണമെങ്കില്‍ അതുമാകാം. എയര്‍ ഫ്രയര്‍ എന്ന ഉപകരണമാണ് ഭക്ഷണപ്രേമികളുടെ സഹായത്തിനെത്തുന്നത്.
എണ്ണയ്ക്കു പകരം ചൂടു വായുവിന്റെ സഹായത്താലാണ് എയര്‍ ഫ്രയര്‍ ഭക്ഷണം പാകം ചെയ്യുന്നത്. വറുക്കുക മാത്രമല്ല, ബേക്ക്, റോസ്റ്റ്, ഗ്രില്‍ എന്നിവ ചെയ്യാനും എയര്‍ ഫ്രയറില്‍ സൗകര്യമുണ്ട്.
മീനോ ഉരുളക്കിഴങ്ങോ എന്താണ് പാചകം ചെയ്യേണ്ടത് എന്നുവച്ചാല്‍ അത് ആവശ്യമായ അളവില്‍ മുറിച്ച് എയര്‍ ഫ്രയറിന്റെ ഡ്രോയറിലേക്ക് ഇടുക. പാചകം ചെയ്യാനെടുക്കേണ്ട സമയവും താപനിലയും സെറ്റ് ചെയ്യുക. നിശ്ചിത സമയമാകുമ്പോള്‍ വിഭവം തയ്യാറായിരിക്കും. മീനിന്റെയോ ഇറച്ചിയുടെയോ പുറത്ത് അല്‍പം എണ്ണ തേച്ചു കൊടുത്താല്‍ രുചിക്ക് ഒട്ടും കുറവുണ്ടാകില്ല.
കൊഴുപ്പ് കുറഞ്ഞ ഭക്ഷണം വളരെ വേഗം തയ്യാറാക്കാം എന്നതാണ് എയര്‍ ഫ്രയറിന്റെ പ്രധാന ഗുണം. സാധാരണരീതിയില്‍ മീന്‍ വറുക്കുമ്പോഴുണ്ടാകുന്നതു പോലെയുള്ള മണം ഉണ്ടാകുകയുമില്ല. ഒരേ സമയം 800 ഗ്രാം ഭക്ഷണസാധനങ്ങള്‍ വരെ പാചകം ചെയ്യാം. ഫുഡ് സെപറേറ്റര്‍ ട്രേ ഉള്ളതിനാല്‍ ഒരേ സമയം പലതരത്തിലുള്ള വിഭവങ്ങള്‍ തയ്യാറാക്കാനുമാകും. സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഗ്രില്‍ പിടിപ്പിച്ച ഡ്രോയറിലാണ് ആഹാരം പാകം ചെയ്യുന്നത്. പാചകം ചെയ്ത ശേഷം ഡ്രോയര്‍ ഊരിയെടുത്ത് കഴുകി വൃത്തിയാക്കാവുന്ന രീതിയിലാണ് ഡ്രോയറിന്റെ നിര്‍മാണം. വളരെക്കുറച്ച് വൈദ്യുതി മാത്രം മതി എന്നതാണ് മറ്റൊരു മേന്മ.
7,500 രൂപ മുതലാണ് വില. നാല് കിലോ മുതല്‍ എട്ട് കിലോ വരെയാണ് ഭാരം. വിനോദയാത്രകിലും മറ്റും കൂടെക്കരുതുകയുമാകാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha