മട്ടണ്‍ കൊഫ്ത സ്റ്റ്യൂ

ചേരുവകള്‍
കൊഫ്ത : ആട്ടിറച്ചി കൊത്തിയരിഞ്ഞത് (ആട്ടിറച്ചി കീമ) : അരകിലോ
സവാള : ഒരെണ്ണം. അരിഞ്ഞ് ഒരു ടീസ്പൂണ്‍ നെയ്യിലിട്ട് വറുത്തത്
കടലപ്പരിപ്പ് വറുത്ത് പൊടിച്ച് തെള്ളിയത്: രണ്ട് ടേബിള്‍ സ്പൂണ്‍
മല്ലിയില പൊടിയായരിഞ്ഞത് : ഒരു ടീസ്പൂണ്‍
നെയ്യ് : അരക്കപ്പ്
മറ്റ് ചേരുവകള്‍
ആട്ടിറച്ചിക്കഷണം : 500 ഗ്രാം
(എല്ലോടുകൂടി)
ഗോതമ്പ് : 250 ഗ്രാം
അരി : 100 ഗ്രാം
മല്ലി : മൂന്നു ടേബിള്‍ സ്പൂണ്‍
നെയ്യ് : ആറ് ടീസ്പൂണ്‍
ഗ്രാമ്പു, ഏലയ്ക്ക : 12 എണ്ണം വീതം
വെളുത്തുള്ളി : 10 അല്ലി അരച്ചത്
സവാള : രണെ്ടണ്ണം പൊടിയായരിഞ്ഞത്
ജീരകം, മഞ്ഞള്‍ : അര ടീസ്പൂണ്‍ വീതം
ഉപ്പ് : ഒരു ടീസ്പൂണ്‍
കൊഫ്തയ്ക്കായി കുറിച്ച ചേരുവകള്‍ (നെയ്യ് ഒഴികെ) ഒരു ബൗളില്‍ എടുത്ത് തമ്മില്‍ നന്നായി യോജിപ്പിക്കുക. വാള്‍നട്ടിന്റെ അത്ര വലിപ്പത്തിലുള്ള ഉരുളകള്‍ തയാറാക്കുക. ഇവ ചൂടാക്കിയ നെയ്യിലിട്ട് വറുത്ത് ഇളം ബ്രൗണ്‍ നിറമാക്കി കോരുക.
തയ്യാറാക്കുന്ന വിധം
ആട്ടിറച്ചിക്കഷണങ്ങള്‍ 1 ലിറ്റര്‍ വെള്ളത്തിലിട്ട് വേവിക്കുക. ഒരുകപ്പ് വെള്ളം മാത്രം പാത്രത്തില്‍ അവശേഷിക്കുന്നതുവരെ വേവിക്കണം. ഇത് ഒരു മസ്‌ലിന്‍ തുണിയിലൂടെ അരിക്കുക. ഒന്നരലിറ്റര്‍ വെള്ളത്തില്‍ കഴുകി, അരിച്ചെടുത്ത അരി ഇട്ട് 15 മിനിറ്റ് വേവിക്കുക. ഇതും അരിച്ച് വയ്ക്കുക. ഇനി അിയും ഗോതമ്പും വേകാനെടുത്ത വെള്ളം അവശേഷിക്കുന്നതു തമ്മില്‍ ചേര്‍ക്കുക. രണ്ടുംകൂടി 500 മില്ലി ഉണ്ടായിരിക്കണം. മല്ലിയിലയില്‍ മുക്കാല്‍കപ്പ് വെള്ളമൊഴിച്ച് അരച്ച്, വെള്ളം അരിച്ചുവയ്ക്കുക. ഒരു പാനില്‍ നാല് ടേബിള്‍സ്പൂണ്‍ നെയ്യൊഴിച്ച് ചൂടാക്കി സവാളയിട്ട് വറുത്ത് ബ്രൗണ്‍ നിറമാക്കുക. ഇതില്‍ ആട്ടിറച്ചിക്കഷണങ്ങള്‍, വെളുത്തുള്ളി, ജീരകം, മഞ്ഞള്‍, ഉപ്പ് എന്നിവ ചേര്‍ക്കുക. ഇതില്‍ മല്ലിവെള്ളം ഒഴിച്ച് എല്ലാം നന്നായി വറ്റിക്കുക. ഇതിലേക്ക് അരലിറ്റര്‍ ചൂടുവെള്ളവും ഗോതമ്പ് വേവിച്ച വെള്ളവും അരി വേവിച്ച വെള്ളവും (500 മില്ലി) ഒഴിക്കുക. മറ്റൊരു പാന്‍ ചൂടാക്കി മിച്ചമുള്ള നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതില്‍ ഗ്രാമ്പു, ഏലയ്ക്ക എന്നിവ ഇട്ട് ഒരുമിനിറ്റ് വഴട്ടുക. കൊഫ്തകള്‍ സൂക്ഷ്മപൂര്‍വം ചേര്‍ക്കുക. പാത്രം അടച്ച് അരിക് മൈദപേസ്റ്റ് തേച്ച് സീല്‍ ചെയ്ത് മൂന്നുമണിക്കൂര്‍ ചെറുതീയില്‍ വേവിക്കുക.
ഈ വിഭവം പറാത്ത, നാന്‍ എന്നിവയ്‌ക്കൊപ്പം വിളമ്പാവുന്നതാണ്. റമദാന്‍ നാളുകളിലാണ് ഇത് പ്രധാനമായും തയ്യാറാക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha