വെജിറ്റബ്ള്‍ സൂപ്പ് തയ്യാറാക്കാം

ചേരുവകള്‍:
കാരറ്റ് ചെറുതായി അരിഞ്ഞത് 1/2 കപ്പ്
വെള്ളരിക്ക ചെറുതായി മുറിച്ചത് 1/2 കപ്പ്
സവാള ചെറുതായി അരിഞ്ഞത് 1/2 കപ്പ്
ബീന്‍സ് പൊടിയായി അരിഞ്ഞത് 1/2 കപ്പ്
തക്കാളി ചെറുതായി അരിഞ്ഞത് 1/2 കപ്പ്
പച്ചമുളക് അരിഞ്ഞത് 1ടേബ്ള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി ഒരു നുള്ള്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ 11/2 കപ്പ്
ഇഞ്ചി വെളുത്തുള്ളി പൊടിയായി അരിഞ്ഞത് 1 ടേബ്ള്‍ സ്പൂണ്‍
ചുവന്നുള്ളി വട്ടത്തില്‍ അരിഞ്ഞത് 1 ടേബ്ള്‍ സ്പൂണ്‍
കോണ്‍ഫഌര്‍ 1 ടീസ്പൂണ്‍
കുരുമുളക് പൊടി 1 ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് 1 ടേബ്ള്‍ സ്പൂണ്‍
പാകം ചെയ്യേണ്ട വിധം:
കാരറ്റ്, വെള്ളരിക്ക, സവാള, ബീന്‍സ്, തക്കാളി, പച്ചമുളക്, മഞ്ഞ്ള്‍പൊടി, ഉപ്പ്് എന്നിവ രണ്ടോ മൂന്നോ ഗ്‌ളാസ് വെള്ളമൊഴിച്ച് കുക്കറില്‍ നന്നായി വേവിക്കണം. കൈയിലുകൊണ്ട് ഉടച്ചു ചേര്‍ത്തിളക്കി വലിയ കണ്ണുള്ള അരിപ്പയില്‍ അരിച്ചെടുക്കണം. വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഇഞ്ചി മൂപ്പിച്ച് ചുവന്നുള്ളി വഴറ്റണം. ഇതിലേക്ക് കോണ്‍ഫഌര്‍ ചേര്‍ത്ത് തീകുറച്ച് ഒന്ന് വഴറ്റിയതിലേക്ക് സൂപ്പ് ഒഴിച്ചിളക്കണം. കുരുമുളക് പൊടിയും മല്ലിയിലയും ചേര്‍ത്തിളക്കി ഉപയോഗിക്കാവുന്നതാണ്.
പച്ചക്കറി കഷണങ്ങള്‍ കഴിക്കാനിഷ്ടമില്ലാത്ത കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇടക്കിടെ വെജിറ്റബ്ള്‍ സൂപ്പ് ഉണ്ടാക്കി കൊടുക്കാവുന്നതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha