ചെമ്മീന് പുലാവ്

പോര്‍ച്ചുഗീസില്‍ നിന്ന് കടല്‍ കടന്നെത്തിയ വിഭവമാണ് ചെമ്മീന്‍ പുലാവ് , പച്ചക്കറികള്‍ കൂടുതല്‍ ചേര്‍ത്തും മസാലക്കൂട്ടില്‍ മാറ്റം വരുത്തിയും ചെമ്മീന്‍ പുലാവില്‍ പുതുരുചി തീര്‍ക്കുന്നു. ഇത് എളുപ്പത്തില്‍ പ്രഷര്‍കുക്കറില്‍ തയ്യാറാക്കാവുന്നതാണ്. ചെമ്മീന് പകരം ചിക്കന്‍, ബീഫ്, ദശയുള്ള മീന്‍ എന്നിവയും ഉപയോഗിക്കാം
ആവശ്യമുള്ള സാധനങ്ങള്‍
ചെമ്മീന്‍ ഒരു കിലോ
മഞ്ഞള്‍ പൊടി 2 ടീ സ്പൂണ്‍
മുളക്‌പൊടി 2 ടീ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ബസുമതി അരി ഒരു കിലോ
നെയ്യ് 50 ഗ്രാം
വെളിച്ചെണ്ണ 100 ഗ്രാം
സവാള 4 എണ്ണം
തക്കാളി 4 എണ്ണം
പച്ചമുളക് അരച്ചത ് 8 എണ്ണം
ഇഞ്ചി അരച്ചത് ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി അരച്ചത് ഒരു ടേബിള്‍ സ്പൂണ്‍
ഗരം മസാലെപ്പാടി ഒരു ടീ സ്പൂണ്‍
മല്ലിയില ഒരു തണ്ട്
പുതീനയില ഒരു തണ്ട്
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍ തൊലി കളഞ്ഞ് വൃത്തിയാക്കുക. ഇതിലേക്ക് മുളക് പൊടി , മഞ്ഞള്‍െപ്പാടി, ഉപ്പ് എന്നിവ ചേര്‍ത്ത് പത്തു മിനിറ്റ് കുഴച്ചു വെച്ച ശേഷം അധികം മൊരിയാതെ വറുത്ത് കോരണം.
രണ്ട് കിലോ വേവിക്കാവുന്ന കുക്കര്‍ അടുപ്പില്‍ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള ഇട്ട് ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇതിലേക്ക് തക്കാളി, പച്ചമുളക് അരച്ചത്, ഇഞ്ചി അരച്ചത്, വെളുത്തുള്ളി അരച്ചത്, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി എന്നിവ ചേര്‍ത്ത് 10 മിനിട്ട് ചെറിയ തീയില്‍ വഴറ്റുക. ഇതിലേക്ക് വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോള്‍ കഴുകിവെച്ച അരിയും വറുത്തു വെച്ച ചെമ്മീനും ചേര്‍ക്കുക. കുക്കറിന്റെ വിസില്‍ അഴിച്ചു വെച്ചതിനു ശേഷം മൂടി അടച്ച് വെയ്ക്കുക. ആവി വന്നു തുടങ്ങുമ്പോള്‍ തീ കുറച്ച് 10 മിനിട്ട് വേവിക്കുക. അരി പാത്രത്തില്‍ അളന്നു വെച്ച ശേഷമേ ഉപയോഗിക്കാവൂ . പാത്രത്തിന്റെ ഇരട്ടി അളവില്‍ വെള്ളം എടുക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha