Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ

ഹാല്‍സ്റ്റാറ്റിലെ ഉപ്പുഖനികളും ഫൈവ് ഫിംഗര്‍ വ്യൂപോയിന്റും 

02 NOVEMBER 2017 04:31 PM IST
മലയാളി വാര്‍ത്ത

ആല്‍പ്‌സിന്റെ സൗന്ദര്യം നുകര്‍ന്നുകൊണ്ട് ഒരു ഓസ്ട്രിയന്‍ യാത്ര നടത്തുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഹാല്‍സ്റ്റാറ്റ് സന്ദര്‍ശിക്കണം. ഹാല്‍സ്റ്റാറ്റിലെ ഒരു പ്രധാന ആകര്‍ഷണമാണ് ഉപ്പുഖനി. ഉപ്പുഖനിയിലേക്ക് ഫ്യൂണികുലാര്‍ ട്രെയിനാണുള്ളത്. മൊത്തം 65 കിലോമീറ്റര്‍ നീളമുണ്ട് ഈ ഉപ്പുഖനിയിലെ ടണലുകള്‍ക്ക്. ഉപ്പുഖനിയ്ക്കുള്ളിലൂടെയുള്ള ഗൈഡഡ് ടൂറിലൂടെ ഹാലിസ്റ്റാറ്റിന്റേയും ഉപ്പിന്റെയും ചരിത്രം മനസ്സിലാക്കാനാവും.

റോമന്‍സ് പണ്ടുകാലത്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്കും പട്ടാളക്കാര്‍ക്കുമെല്ലാം ഉപ്പുകല്ലുകളായിരുന്നു ശമ്പളമായി കൊടുത്തിരുന്നത്, Salary എന്നവാക്ക് രൂപപ്പെട്ടത് salarium എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് . അന്ന് അത്രയും വിലയേറിയ വസ്തുവായിരുന്നു ഉപ്പ്. ഒരു കുടുംബത്തിന്റെ സമ്പത്തുപോലും അവരുടെ പക്കലുള്ള ഉപ്പിന്റെ അളവനുസരിച്ചായിരുന്നു കണക്കാക്കിയിരുന്നത്. ഉപ്പിന് ഇത്രയും വിലവരാന്‍ കാരണമെന്തെന്നാല്‍, പണ്ടുകാലത്ത് ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കാന്‍ മുഖ്യമായും ഉപയോഗിച്ചത് ഉപ്പായിരുന്നു.

 

ഉപ്പുകിട്ടാനാണെങ്കില്‍ കടല്‍വെള്ളം വറ്റിക്കണം, എന്നാല്‍ കടലില്ലാതിരുന്ന സ്ഥലങ്ങളില്‍ ഉപ്പ് ഖനനം ചെയ്‌തെടുക്കാന്‍ പറ്റിയ സ്ഥലം കണ്ടുപിടിച്ച് ഖനികള്‍ ഉണ്ടാക്കിയെടുക്കണം. ഹാല്‍സ്റ്റാറ്റ് എന്ന ഈ ചെറുഗ്രാമം ഉടലെടുത്തത് ഇവിടത്തെ ഉപ്പുഖനിയെ ബന്ധപ്പെട്ടാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഉപ്പുഖനിയാണ് ഹാല്‍സ്റ്റാറ്റിലേത്. 7000 വര്‍ഷങ്ങള്‍ക് മുന്‍പുതന്നെ ഇവിടെ ഖനനം തുടങ്ങിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 4000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെമ്പുയുഗത്തിന്റെ ആരംഭത്തോടുകൂടി ശക്തിയേറിയ ആയുധങ്ങള്‍ നിര്‍മിക്കുകവഴി ഉപ്പുഖനികള്‍ ശക്തിയാര്‍്ജിച്ചു. 



വിയന്നയിലുള്ള റിസര്‍ച്ച് സെന്റര്‍, ഹാലിസ്റ്റാറ്റിലെ ഉപ്പുഖനിയില്‍ നിന്നും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കോണിപ്പടികള്‍ നശിച്ചുപോകാതെ കണ്ടെടുത്തിട്ടുണ്ട്. ഭൂമിക്കടിയില്‍ ഉപ്പുനിക്ഷേപം വരാന്‍ കാരണവും ആനിമേറ്റഡ് വീഡിയോയിലൂടെ ടൂറിനിടയില്‍ കാണിച്ചുതരും.കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ശക്തമായ സൂര്യതാപത്താല്‍ ഭൂമിയിലെ വെള്ളമെല്ലാം വറ്റി പലയിടത്തും ഉപ്പുനിലങ്ങള്‍ രുപപ്പെട്ടു , പിന്നീട് അഗ്‌നിപര്‍വതം പൊട്ടിയൊലിച്ച ലാവകൊണ്ട് അത് മൂടപ്പെട്ടുകയും, വന്‍കരകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പര്‍വതങ്ങള്‍ രൂപപ്പെടുകയും ചെയ്തപ്പോള്‍ ഉപ്പുനിക്ഷേപം കൂടിച്ചേര്‍ന്ന്, അത് ഭൂമിക്കടിയിലേക്ക് മാറുകയാണുണ്ടായത്. അങ്ങനെയാണ് ആല്‍പ്‌സിനടിയില്‍ പലയിടത്തും ഉപ്പുനിക്ഷേപം ഉണ്ടായത്. ഹല്‍സ്‌റ്റേറ്റില്‍ തന്നെ ഭൂനിരപ്പില്‍ നിന്നും 200 മീറ്റര്‍ താഴ്ചയില്‍ 30കി മീ സ്ഥലത്താണ് ഉപ്പുനിക്ഷേപം ഉള്ളത്. ഇന്നും ഓസ്ട്രിയയില്‍ പലയിടത്തും ഉപ്പുഖനിയില്‍ നിന്നും ഉപ്പുണ്ടാക്കുന്നുണ്ട്.

ആദ്യം ഉപ്പുഖനിയിലേക്ക് ടണല്‍ വഴി വെള്ളം കടത്തിവിട്ട് ഉപ്പുലായനി (Brine) ഉണ്ടാക്കുന്നു. ഈ ലായനിയ്ക്ക് കടല്‍വെള്ളത്തെക്കാള്‍ 10 % ഉപ്പുസാന്ദ്രത കൂടുതലാണ്. 30 % ഉപ്പാണ് Brine-ല്‍ ഉള്ളത്. ഹല്‍സ്‌റ്റേറ്റിലെ ഉപ്പുഖനിക്കുള്ളിലൂടെയുള്ള യാത്ര ഒരനുഭവം തന്നെ ആയിരിക്കും. താഴെ നിന്നും ഫ്യൂണികുലാര്‍ കയറിചെല്ലുന്നിടത്ത് സ്‌കൈവാക് ഉണ്ട്, മലമുകളില്‍ നിന്നും പുറത്തേക്ക് തള്ളിനില്‍ക്കുന്ന പാലം പോലെ ഉള്ള ഒരിടം . അവിടെ നിന്നുള്ള ഫോട്ടോകള്‍ ഒക്കെ നല്ലതാണ്. 

മനോഹരമായ ഹാല്‍സ്റ്റാറ്റില്‍ 2100 മീറ്റര്‍ ഉയരത്തില്‍ ആല്‍പ്‌സില്‍ ഫൈവ് ഫിംഗേഴ്‌സ് എന്നൊരു വ്യൂ പോയിന്റുണ്ട്. 4 മീറ്റര്‍ നീളത്തില്‍ കൈവിരലുകള്‍ പോലെ 5 പ്ലാറ്റുഫോമുകള്‍ മലയ്ക്കു പുറത്തേക്ക് നീണ്ടുനില്‍ക്കുന്നു. താഴെ ഗ്ലാസ്സുകൊണ്ടും നെറ്റുകൊണ്ടും ആണ് നിര്‍മിച്ചിരിക്കുന്നത്. അതിനു മുകളില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ ഉള്ളൊന്നു കാളും. 2 കേബിള്‍ കാര്‍ കയറി വേണം അവിടെ എത്താന്‍, ഒന്നാമത്തെ കേബിള്‍ കാര്‍ ഇറങ്ങുന്നിടത്ത് ഒരു ഐസ് കേവും മാമ്മുത്ത് കേവ് എന്നറിയപ്പെടുന്ന ഒരു പുരാതനമായ ഗുഹയും ഉണ്ട്. അവിടെ നിന്നുള്ള ആല്‍പ്‌സിന്റെ കാഴ്ച അതിമനോഹരമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് ട്രോളല്ല, രാഹുലിനെ ക്ലിഫ് ഹൗസിൽ ഒളിപ്പിച്ച് പിണറായിയുടെ കുബുദ്ധി. അടപടലം കോൺഗ്രസ്സ് വെട്ടിൽ.  (3 hours ago)

ഷാഫിക്കാ ...ഷാഫിക്കാ....! നിലവിളിച്ച് ജനം..! രാഹുൽ വിഷയം ഏശിയിട്ടില്ല ഷാഫിക്ക് തലസ്ഥാനത്ത് സംഭവിച്ചത്..!  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ്; ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ  (3 hours ago)

വിവാഹബന്ധം മാറ്റിവെച്ചതല്ല ഒഴിവാക്കിയത്... ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും.... ഇരുകുടുംബങ്ങളുടെയും സ്വകാര്യത മാനിക്കണമെന്നും സ്മൃതി....  (4 hours ago)

ആ 61 കോടി കിട്ടിയതിവർക്ക് !! ഒന്നും രണ്ടുമല്ല ..പതിനാറ് മലയാളികുടുംബങ്ങളുടെ ജീവിതം ഇനി വേറെ ലെവൽ ഇനി ഇവരും കോടീശ്വരന്മാർ...  (4 hours ago)

പാസ്പോർട്ടും എമിറേറ്റ്സ് ഐഡിയും ഒരുമിച്ച് പുതുക്കാം പുതിയ സേവനം ആരംഭിച്ച് യുഎഇ ഭരണാധികാരി കോളടിച്ച് പ്രവാസികൾ ... മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം  (4 hours ago)

'നാഫിസ് ചതിച്ചു പ്രവാസികൾ കൂട്ടത്തോടെ UAE വിടുന്നു...! 5 ലക്ഷം ദിർഹം പിഴ..! ജനുവരി 1 മുതൽ എല്ലാം മാറും  (4 hours ago)

പോക്‌സോ കേസില്‍ എട്ട് വര്‍ഷമായി ജയിലില്‍ കഴിഞ്ഞ പ്രതിയെ വെറുതെവിട്ടു  (4 hours ago)

ഗോവ നിശാക്ലബില്‍ തീ ആളിപ്പടര്‍ന്നത് നൃത്ത പരിപാടിക്കിടെയെന്ന് റിപ്പോര്‍ട്ട്  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച രണ്ടുപേര്‍ അറസ്റ്റില്‍  (5 hours ago)

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍; ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവ്; 43 പേർ അറ  (7 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ചെന്നിത്തലയുടെ മൊഴിയെടുക്കാന്‍ എസ്‌ഐടി  (7 hours ago)

തോക്കുചൂണ്ടി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വ്യവസായി രക്ഷപ്പെട്ടു  (7 hours ago)

സുരേഷ് ഗോപി നടനില്‍ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്ക് എത്താന്‍ ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി  (8 hours ago)

വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ സ്മൃതി മന്ദാന  (8 hours ago)

Malayali Vartha Recommends