പെരിങ്ങല്‍ക്കുത്ത് കാട്ടില്‍ ട്രക്കിംഗ് സംഘത്തിന് നേരെയുണ്ടായ കാട്ടാനയാക്രമണത്തില്‍ യുവാവിന് പരിക്ക്..

പെരിങ്ങല്‍ക്കുത്ത് കാട്ടില്‍ ട്രക്കിംഗ് സംഘത്തിന് നേരെയുണ്ടായ കാട്ടാനയാക്രമണത്തില്‍ യുവാവിന് പരിക്ക്. ഇരിങ്ങാലക്കുട പാറപ്പുറത്ത് വീട്ടില്‍ ശങ്കരനാരായണന്റെ മകന്‍ മനുവിനാണ് (32) തലയ്ക്ക് പരിക്കേറ്റത്. ഇയാളെ അങ്കമാലി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം.
വാഴച്ചാലില്‍ നിന്നും വനപാലകരുടെ ജീപ്പിലാണ് ഏഴംഗസംഘം ട്രക്കിംഗിന് പോയത്. പെരിങ്ങല്‍ക്കുത്ത് ഡാമിന് സമീപത്ത് ജീപ്പ് നിറുത്തിയ ശേഷം നടന്നുപോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. ആറ് കിലോമീറ്റര്‍ അകലെ കാരാന്തോട് വച്ച് രണ്ട് ആനകള്‍ സംഘത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
മുന്നോട്ട് പാഞ്ഞെത്തിയ ആനയെ കണ്ട് ഇവര്‍ ചിതറിയോടി. ഇതിനിടെ മനുവിനെ തുമ്പിക്കൈ കൊണ്ട് ആന തട്ടി താഴേക്ക് ഇടുകയായിരുന്നു. ഇതിനിടെ ഗൈഡും ഡ്രൈവറും ചേര്‍ന്ന് ഒച്ച വച്ചപ്പോള്‍ ആനകള്‍ കാട്ടിലേക്ക് തിരികെപോയി.
https://www.facebook.com/Malayalivartha