Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...

മഞ്ഞിന്‍ മല പോലെ തുഷാരഗിരി

12 AUGUST 2016 03:14 PM IST
മലയാളി വാര്‍ത്ത

മലബാറില്‍ മണ്‍സൂണ്‍ ടൂറിസത്തിന് പ്രിയമേറുന്നു.കോഴിക്കോട് വയനാട് ജില്ലകള്‍ മണ്‍സൂണ്‍ ടൂറിസത്തിന് ഏറെ യോജിച്ച സ്ഥലങ്ങളാണ്. സാഹസിക യാത്രക്കാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സ്ഥലം കോഴിക്കോട് ജില്ലയിലെ തുഷാരഗിരിയാണ്. വെള്ളവും മണ്ണുമായുള്ള കൂട്ടായ്മ തീര്‍ക്കുന്ന അപൂര്‍വ്വ സൗന്ദര്യം ഇവിടെ കാണാം.പര്‍വ്വത കാനന സൌന്ദര്യത്തില്‍ മയങ്ങി ട്രെക്കിങ്ങ് നടത്താന്‍ അവസരമൊരുക്കുന്നു തുഷാരഗിരി.


കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്ക് അടുത്തായി വൈത്തിരിക്ക് സമീപമാണ് തുഷാരഗിരി സ്ഥിതി ചെയ്യുന്നത്. കോഴിക്കോട് നിന്ന് ഏത് സമയത്തും കോടഞ്ചേരിക്ക് ബസ് ലഭിക്കും. കോടഞ്ചേരിയില്‍ നിന്ന് ഏകദേശം 11 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ തുഷാരഗിരിയില്‍ എത്തിച്ചേരാം. മഞ്ഞു മൂടിയ മല പോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തില്‍ നിന്നാണ് തുഷാരഗിരിക്ക് ആ പേര് ലഭിച്ചത്. പശ്ചിമഘട്ടങ്ങളില്‍ നിന്ന് ആരംഭിക്കുന്ന രണ്ട് നീരൊഴുക്കുകള്‍ പിന്നീട് ഈരാറ്റുമുക്ക്, മഴവില്‍ച്ചാട്ടം, തുമ്പിതുള്ളുംപാറ,തേന്‍പാറ വെള്ളച്ചാട്ടം എന്നിങ്ങനെ നാല് അതിമനോഹര വെള്ളച്ചാട്ടങ്ങളായി മാറുന്നു. ഏകദേശം അഞ്ച് കി.മീ. കാടിനുള്ളിലേക്ക് പോകണം തേന്‍പാറ (അവിഞ്ഞിതോട്) വെള്ളച്ചാട്ടത്തിലെത്താന്‍. മഴക്കാലത്ത് അങ്ങോട്ടുള്ള പോക്ക് അത്ര എളുപ്പമല്ല. രണ്ടു കൈവഴികളിലെയും അരുവികള്‍ ഈരാറ്റുമുക്ക് എന്ന സ്ഥലത്ത് സംഗമിക്കുന്നു. അവിടന്നങ്ങോട്ട് ഇത് ചാലിപ്പുഴ എന്ന പേരിലാണ് ഒഴുകുന്നത്.


തുഷാരഗിരിയില്‍ മുന്‍ഭാഗത്ത് സഞ്ചാരികള്‍ക്കായി കലാസൃഷ്ടികളും ഒരുക്കിയിട്ടുണ്ട്. തുഷാരഗിരി എന്ന പൊതുവായി അറിയപ്പെടുന്ന ഈ വെള്ളച്ചാട്ടങ്ങളില്‍ ഏറ്റവും ഉയരമേറിയത്ത് 75 മീറ്റര്‍ ഉയരമുള്ള തേന്‍പ്പാറയാണ്.


തുഷാരഗിരിയിലെ രണ്ടാം വെള്ളച്ചാട്ടത്തിനടുത്ത് നിന്ന് അതിരാവിലെ ട്രെക്കിങ്ങ് ആരംഭിക്കുന്നവര്‍ക്ക് സന്ധ്യയോടെ വയനാട് ജില്ലയിലെ വൈത്തിരിയില്‍ എത്തിച്ചേരാം. അപൂര്‍വ ഇനം വൃക്ഷലതാദികളും പക്ഷികളും ഈ യാത്രായക്കിടയില്‍ സഞ്ചാരികള്‍ക്ക് ദൃശ്യമാകും.


ബസില്‍ വട്ടച്ചിറയിലാണ് എത്തുന്നതെങ്കില്‍ ആദ്യം കാണാവുന്നത് ഈരാറ്റുമുക്ക് വെള്ളച്ചാട്ടമാണ്. മറുവശത്ത് ഒരു തൂക്കുപാലമുണ്ട്; മഴവില്‍ വെള്ളച്ചാട്ടത്തിലേക്ക് ഇവിടെ നിന്ന് ഏകദേശം രണ്ടര കിലോമീറ്റര്‍ ദൂരമുണ്ട്. നടന്നോ ജീപ്പിലോ പോകാം. വേരുകള്‍ പടര്‍ന്ന് കുത്തനെയുള്ള കയറ്റമാണ് മഴവില്‍ വെള്ളച്ചാട്ടത്തിലേക്ക്. നല്ല വെയിലുള്ളപ്പോള്‍ ഈ വെള്ളച്ചാട്ടത്തിനു മുകളില്‍ മഴവില്ല് വിരിയുന്നതിനാലാണ് ഈ പേര് വന്നത്.


തൊട്ടുമുകളിലേക്ക് വീണ്ടും ചുവടുവെച്ചാല്‍ തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടമായി. വഴുക്കന്‍ പാറകളും ചെറിയ മുള്‍ച്ചെടികളും താണ്ടിവേണം അതിലേക്കെത്താന്‍. കാടിന് നടുവില്‍ അടുക്കിവെച്ച രണ്ട് കൂറ്റന്‍ കരിമ്പാറകള്‍ക്ക് മുകളിലൂടെയാണ് ഈ വെള്ളച്ചാട്ടത്തിന്റെ പതനം. ഒരു പാറയില്‍നിന്ന് മറ്റൊരു പാറയിലേക്ക് വീണ് ചിതറുന്നു. തുമ്പികളും പൂമ്പാറ്റകളും ഇവിടെ പാറിക്കളിക്കാറുണ്ടത്രെ. അതിനാലാണ് ഈ പേര്. തുഷാരഗിരി വനമേഖലയില്‍ അന്യം നിന്നുപോകുന്ന 45 ഓളം ചിത്രശലഭങ്ങളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 60 വര്‍ഷം മുമ്പ് അന്യം നിന്ന് പോയെന്ന് കരുതപ്പെട്ടിരുന്ന ട്രാവന്‍കൂര്‍ ഈവനിംഗ് ബ്രൗണ്‍ എന്ന ചിത്രശലഭം ഈ ചിത്രശലഭ വര്‍ഗ്ഗത്തിലെ പ്രധാന ഇനമാണ് .


മറ്റൊരു കാഴ്ച തോണിക്കയമാണ്. വിശാലമായ പാറകള്‍ക്ക് മുകളിലൂടെ സൗമ്യമായ പാല്‍പുഞ്ചിരി തൂകി ഒഴുകുന്ന പുഴയുടെ മധ്യത്തിലായാണ് തോണിക്കയം. തോണിയുടെ ആകൃതിയില്‍ ചെത്തിയെടുത്തതുപോലുള്ള ഗര്‍ത്തമാണിത്. ദൂരെനിന്ന്നോക്കിയാല്‍ ഒരു തോണി മുങ്ങിക്കിടപ്പുണ്ടെന്ന് തോന്നും. ഇത്രയും വെള്ളച്ചാട്ടങ്ങളുടെ കാഴ്ചകള്‍ക്കിടയില്‍ വനത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ ഏറെയുണ്ട്.
ആന, കാട്ടുപോത്ത്, മാന്‍, കേഴ, കരിങ്കുരങ്ങ്, മലയണ്ണാന്‍ തുടങ്ങിയ മൃഗങ്ങളും മലമ്പ്രാവ്, ചെമ്പോത്ത്, കരിന്തലച്ചികിളി, കാട്ടുകോഴി, മൈന, മലമുഴക്കി വേഴാമ്പല്‍ തുടങ്ങിയ പക്ഷികളും പലതരം ചിത്രശലഭങ്ങളും വിവിധ ജാതി കാട്ടുമരങ്ങളും ഔഷധച്ചെടികളുംകൊണ്ട് സമ്പന്നമാണ് ഇവിടത്തെ വനമേഖല. രാജവെമ്പാല കൂടുകൂട്ടിയ കാടാണെന്നുകൂടി ഓര്‍ക്കണം. പക്ഷേ ഇവകളെ കാണണമെങ്കില്‍ ട്രക്കിങ് ആവശ്യമാണ്.ദ ഗ്രേയിറ്റ് ഹോളോ ട്രീ, എന്നറിയപ്പെടുന്ന 120 വര്‍ഷത്തോളം പഴക്കമുള്ള ഒരു താന്നിമരമുണ്ട് . താന്നിമുത്തശ്ശി എന്നപേരില്‍ അറിയപ്പെടുന്ന ഈ കൂറ്റന്‍ മരത്തിന്റെ ഉള്ള് പൊള്ളയാണ്. അടിഭാഗത്ത് 3 പേര്‍ക്കെങ്കിലും ഒരേ സമയം കയറി ഇരിക്കാനാവും.


കുരുമുളക്, ഇഞ്ചി, റബര്‍, അടയ്ക്കാ തുടങ്ങി നിരവധി തോട്ടങ്ങളും ഈ യാത്രയ്ക്കിടയില്‍ കാണാനാകും. സാഹസിക ഉല്ലാസ യാത്രകള്‍ ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ തീര്‍ച്ചയായും സഞ്ചരിച്ചിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രമാണ് തുഷാരഗിരിയെന്ന് ഒരിക്കലെങ്കിലും ഇവിടം സന്ദര്‍ശിച്ചിട്ടുള്ളവര്‍ ഒറ്റ ശ്വാസത്തില്‍ പറയും.
കോഴിക്കോടാണ് തുഷാരഗിരിക്ക് ഏറ്റവുമടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍, അടുത്തുള്ള വിമാനത്താവളം കരിപ്പൂരും.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിനെയും മക്കളെയും കൊന്നത്..?കൊലയാളി ദേ..! ഒടുക്കത്തെ ടാറ്റാ പറച്ചിൽ കണ്ണീരോടെ ബിന്ധ്യയ്ക്ക് മുന്നിൽ  (2 hours ago)

15-ന് രാഹുൽ നിയമസഭയിൽ എത്തും..!സഭയിൽ കാട്ടുതീ..! സതീശൻ നാറും ..! അടൂരിലെ വീട് വളഞ്ഞ് ഗർഭിണി..?!  (2 hours ago)

ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു  (4 hours ago)

അബൂദബിയിൽ സമ്മതപത്രം നിർബന്ധം  (4 hours ago)

പുരോഗമിക്കുന്നു.  (4 hours ago)

കോൺഗ്രസിൽ കലഹം;  (5 hours ago)

ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി  (5 hours ago)

പ്രതിനിധീകരിക്കുന്നത് എസ് ജയശങ്കർ  (5 hours ago)

ജമാഅത്തെ ഇസ്ലാമി വനിതാ പ്രവർത്തകർക്കെതിരെ കേസ്  (6 hours ago)

ആദ്യ മിലേനിയല്‍ വിശുദ്ധൻ  (6 hours ago)

ണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്, നടപടിയെടുക്കാന്‍ മടിച്ചു അധികൃതര്‍  (6 hours ago)

വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു കവർച്ചയുടെ ലക്‌ഷ്യം  (7 hours ago)

ഇന്ത്യയുടെ റഷ്യ നിലപാടിനോടുള്ള 'പ്രതികാരം'  (7 hours ago)

പിഴ നൽകി നടി നവ്യ നായർ  (7 hours ago)

74-ാം പിറന്നാൾ......  (7 hours ago)

Malayali Vartha Recommends