Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്


ശബരിമല സ്വര്‍ണക്കൊള്ള കേസ്... കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു, 14 ദിവസത്തേക്ക് തന്ത്രി റിമാന്‍ഡിൽ


പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ


കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ: ഓർമ്മക്കുറവ് അടക്കമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ...


24 മണിക്കൂറിൽ അതിശക്തമായ മഴ ഈ ജില്ലകളിൽ; തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും..

ഇനി വ്രതശുദ്ധിയുടെ നാളുകള്‍; ഓര്‍മ്മ പുതുക്കാനായി അയ്യപ്പ ചരിതം

16 NOVEMBER 2014 07:17 PM IST
മലയാളി വാര്‍ത്ത.

കലിയുഗ വരദനായ സാക്ഷാല്‍ ശ്രീ ധര്‍മ്മശാസ്താവിന്റെ കഥകള്‍ മലയാളികള്‍ക്ക് സുപരിചിതമാണ്. അയ്യപ്പന്റെ പ്രശസ്തി ഭാരതവും കടന്ന് പോയിട്ടുണ്ട്. പല രാജ്യങ്ങളിലും അയ്യപ്പ ക്ഷേത്രങ്ങളുണ്ട്. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി ഉടന്‍ പ്രഖ്യാപിക്കാനിരിക്കുകയാണ്. അതോടെ ശബരിമലയുടെ ഖ്യാതിയും വര്‍ധിക്കും. 

വ്രതശുദ്ധിയുടെ നാളുകളാണ് ഇനിയുള്ളത്. ഈയവസരത്തില്‍ അയ്യന്റെ കഥ നമുക്കോര്‍ത്തെടുക്കാം.
അയ്യപ്പനെ കുറിച്ച് പല ഐതിഹ്യ കഥകള്‍ നിലവിലുണ്ടെങ്കിലും പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ടതാണ് ഏറ്റവും പ്രസിദ്ധം. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന പന്തളം രാജാവ് നായാട്ടിനായി വനത്തിലെത്തിയപ്പോള്‍ പമ്പാതീരത്ത് വച്ച് കഴുത്തില്‍ മണി കെട്ടിയ സുന്ദരനായ ഒരാണ്‍കുഞ്ഞിനെ കണ്ടെത്തി. ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവില്‍ ജനിച്ച പുത്രനാണിതെന്ന് വിശ്വാസം. കഴുത്തില്‍ സ്വര്‍ണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് മണികണ്ഠന്‍ എന്നു പേരിട്ട് രാജാവ് കൊട്ടാരത്തിലേക്ക് കൊണ്ടുപോയി.
ആയോധന കലയിലും വിദ്യയിലും നിപുണനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാല്‍ രാജ്ഞിയും മന്ത്രിയും ചേര്‍ന്ന് ഇതിനെ ചെറുക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു. ഇതിനായി മന്ത്രി രാജ്ഞിയെ വശത്താക്കുകയും, അവരുടെ ഗൂഢപദ്ധതി പ്രകാരം രാജ്ഞി വയറുവേദന അഭിനയിക്കുകയും ചെയ്തു. തുടര്‍ന്ന് കൊട്ടാരവൈദ്യന്‍ പുലിപ്പാല്‍ മരുന്നായി നിശ്ചയിച്ചു. ഗൂഢപദ്ധതിയനുസരിച്ച് പുലിപ്പാല്‍ കാട്ടില്‍ നിന്നും കൊണ്ടുവരാന്‍ നിയുക്തനായത് മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് പറഞ്ഞയക്കുന്നത്. എന്നാല്‍ മഹിഷിയെയും വധിച്ച് അയ്യപ്പന്‍ തന്റെ അവതാര ഉദ്ദേശം നടപ്പിലാക്കി. തുടര്‍ന്ന് പുലിപ്പാല്‍ കറന്നെടുക്കുന്നതിനായി പുലികളേയും കൂട്ടി പുലിപ്പുറത്ത് അയ്യപ്പന്‍ കൊട്ടാരത്തിലേക്കു വന്നു. ഇതോടെ രാജ്ഞിയും മന്ത്രിയും അയ്യപ്പന്റെ ശക്തിക്കു മുമ്പില്‍ പതറി.

അയ്യപ്പന്‍ ദൈവത്തിന്റെ പ്രതിരൂപമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവിനോട് അയ്യപ്പന്‍ തന്റെ അവതാരോദ്ദേശം പറഞ്ഞു. തുടര്‍ന്ന് അയ്യപ്പന്റെ നിര്‍ദേശപ്രകാരം ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. അതിനായി സ്ഥാനം കണ്ടതും അയ്യപ്പനാണ്. അയ്യപ്പന്‍ തൊടുത്തു വിട്ട അമ്പിന്റെ സ്ഥാനത്താണ് ക്ഷേത്രം പണിതത്. ഇതാണ് ശബരിമല.

പുലിപ്പാല്‍ കൊണ്ടുവരാന്‍ കാട്ടിലേക്ക് പോകുമ്പോള്‍ തയ്യാറാക്കിയതാണ് ഇരുമുടിക്കെട്ട് എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് മന്ത്രി ചെയ്ത പാപത്തില്‍ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വര്‍ഷംതോറുമുള്ള തീര്‍ത്ഥയാത്രയും എന്നാണ് ഐതിഹ്യം.
ഇതോടൊപ്പം മത സൗഹാര്‍ദ്ദത്തിന്റെ കഥയും പ്രസിദ്ധമാണ്. വാവരുമായി ഏറ്റുമുട്ടുകയും തുടര്‍ന്ന് വാവര്‍ അയ്യപ്പന്റെ ഉറ്റ ചങ്ങാതിയായെന്നും കഥയുണ്ട്. അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് ശബരിമലയില്‍ വാവര്‍ക്ക് ഒരു സ്ഥാനം നല്‍കിയതെന്നും വിശ്വസിക്കുന്നു. എരുമേലി വാവരു പള്ളിയില്‍ കയറിയാണ് ഓരോ അയ്യപ്പനും ഇപ്പോഴും പേട്ട തുള്ളുന്നത്.
ഇത് കൂടാതെ ബുദ്ധമതവുമായി ബന്ധപ്പെട്ട നിരവധി കഥകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. എങ്കിലും ഭക്തരുടെ മനസില്‍ പതിഞ്ഞ കഥയാണ് ഇത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്  (6 minutes ago)

കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ  (25 minutes ago)

വിവാദം ഒഴിവാക്കാനാണ് താമരയെ ഒഴിവാക്കിയതെന്ന് വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി  (8 hours ago)

ജ്യേഷ്ഠന്റെ വീടിന് തീയിടാന്‍ ശ്രമിച്ച അനുജന് ഗുരുതരമായി പൊള്ളലേറ്റു  (8 hours ago)

സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും  (9 hours ago)

തുമ്പ സെന്റ് സേവിയേഴ്‌സ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം  (9 hours ago)

ലഹരിമരുന്ന് കടത്തിനും വില്‍പനയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കുവൈത്ത്  (9 hours ago)

മദ്യപ്രദേശില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് എംഎല്‍എയുടെ മകളും കോണ്‍ഗ്രസ് നേതാവിന്റെ മകനുമടക്കം 3 പേര്‍ക്ക് ദാരണാന്ത്യം  (9 hours ago)

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (11 hours ago)

ജിദ്ദയില്‍ ജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു  (12 hours ago)

മഞ്ജു വാര്യരെ പ്രശംസിച്ച് ശാരദക്കുട്ടിയുടെ കുറിപ്പിന് എതിര്‍പ്പ് അറിയിച്ച് ശോഭനയുടെ മറുപടി  (12 hours ago)

പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ  (12 hours ago)

അന്ധവിശ്വാസത്തിന്റെ പേരില്‍ അയല്‍ക്കാരിയെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി  (12 hours ago)

കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ  (12 hours ago)

യുഎസ് ടി യമ്മി എയ്ഡ് 2025 പാചക ഉത്സവം സമാഹരിച്ചത് 3.21 ലക്ഷം രൂപ; തുക സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കായി നൽകും  (13 hours ago)

Malayali Vartha Recommends