Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആമസോണിലെ നാല് കാലുള്ള നായകൻറെ തിരിച്ച് വരവിനായി കാത്ത് ജനം: കൂട്ടുകാരനെ കണ്ടെത്താൻ സൈന്യം ഇറങ്ങി: ദിവസങ്ങളോളം കാവലായി നിന്ന വിൽസണിനെ കടലാസിലേക്ക് പകർത്തി ലെസ്‌ലി....

14 JUNE 2023 02:48 PM IST
മലയാളി വാര്‍ത്ത

ആമസോണ്‍ കാട്ടില്‍ അകപ്പെട്ട നാല് കുരുന്നുകളെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ലോകം. പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ 40 ദിവസത്തെ തെരച്ചിലിന് ശേഷമാണ് ദൗത്യസംഘം കുട്ടികളെ കണ്ടെത്തിയത്. എന്നാല്‍ ആദ്യത്തെ സന്തോഷത്തിനും സമാധാനത്തിനും ശേഷം, കൊളംബിയക്കാരുടെ ഉറക്കം നഷ്ടപ്പെടുന്ന മറ്റൊരു കാണാതാകല്‍ കൂടി സംഭവിച്ചിരുന്നു. കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഓപ്പറേഷന്‍ ഹോപ്പ് ദൗത്യസംഘത്തില്‍ കൊളംബിയന്‍ സൈന്യത്തിലെ നായയെ കാണാതായതിന്റെ ആവലാതിയിലാണ് ജനങ്ങള്‍.

ബെല്‍ജിയം ഷെപ്പേഡ് ഇനത്തില്‍പ്പെട്ട വില്‍സണ്‍ എന്ന ആറ് വയസുള്ള നായയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ തെരച്ചില്‍ തുടരുന്നത്. കാട്ടില്‍ സൈന്യം തെരച്ചില്‍ തുടരുമ്പോള്‍, നാട്ടില്‍ ജനങ്ങള്‍ അവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്. കാണാതായ കുട്ടികളില്‍ കൈക്കുഞ്ഞിന്റെ ബോട്ടിലും, ഉപയോഗിച്ച ഡയപ്പറും കണ്ടെത്തിയത് വില്‍സണായിരുന്നു. നായ തങ്ങള്‍ക്കൊപ്പം നാലുദിവസം ഉണ്ടായിരുന്നതായി കുട്ടികള്‍ വ്യക്തമാക്കിയിരുന്നു.

മൂന്നു ദിവസം മുന്‍പ് ദൗത്യസംഘം നായയെ കണ്ടെത്തിയെങ്കിലും സംഘത്തിന് അരികിലേക്ക് വരാന്‍ വില്‍സണ്‍ തയ്യാറായില്ല. ഒന്നര വര്‍ഷമായി സൈന്യത്തിന് ഒപ്പമുള്ള പരിശീലനം ലഭിച്ച നായ എന്താണ് ഇങ്ങനെ പെരുമാറിയത് എന്ന് മനസ്സിലാകുന്നില്ലെന്ന് കൊളംബിയന്‍ സൈന്യവും വ്യക്തമാക്കുന്നു. കാട്ടിലെ അന്തരീക്ഷവും മൃഗങ്ങളെയും കണ്ട് ഭയന്നതാകാം കാരണമെന്നാണ് ഒരു നിഗമനം.

ഈ നായയുടെ കാല്‍പാടുകളാണ് കുട്ടികളുടെ അടുത്തേക്ക് ദൗത്യസംഘത്തെ എത്തിച്ചത്. തങ്ങളുടെ കമാന്‍ഡോ വില്‍സണ് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് കൊളംബിയന്‍ സൈന്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പരിശീലിപ്പിച്ച നായയല്ല വില്‍സണ്‍. അറ്റാക് ഡോഗ് ആയിട്ടാണ് കമാന്‍ഡോകള്‍ നായയ്ക്ക് പരിശീലനം നല്‍കിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടി വില്‍സന്‍ കുഞ്ഞായിരുന്നപ്പോള്‍ ഉള്ള ചിത്രവും കൊളംബിയന്‍ സേന പങ്കുവച്ചിട്ടുണ്ട്.

 

അതിജീവനത്തിന്റെ അത്ഭുതമാണ് ആമസോണ്‍ കാടുകളില്‍ കണ്ടെത്തിയ കുട്ടികളുടെ സംഭവ കഥ. കുട്ടികളെ കണ്ടത്താന്‍ സൈന്യം കാട്ടിലെത്തിച്ച വില്‍സണ്‍ എന്ന ബല്‍ജിയന്‍ ഷെപ്പേര്‍ഡ് നായയേയും കണ്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് ലോകം. വിൽസൺ കാട്ടിലെവിടെയെങ്കിലും ഒറ്റപ്പെട്ട് പോയിരിക്കാം. അവനെ തിരികെ കിട്ടും എന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടും ഉള്ള ആളുകൾ. ആമസോണിലെ തിരച്ചിലിൽ ഹീറോ ആയിട്ടാണ് വിൽസൺ അറിയപ്പെടുന്നത്. നിരവധിപ്പേരാണ് വിൽസണ് വേണ്ടി പോസ്റ്റുകൾ പങ്ക് വച്ചത്. 'ഞങ്ങൾ ഒരിക്കലും ഞങ്ങളുടെ കൂട്ടുകാരനെ ഉപേക്ഷിക്കില്ല' എന്നാണ് കൊളംബിയൻ സായുധ സേനയുടെ കമാൻഡർ മേജർ ജനറൽ ഹെൽഡർ ഫെർണാൻ ജിറാൾഡോ ബോണില്ല പറഞ്ഞത്.

 

എത്രയും പെട്ടെന്ന് വിൽസൺ എന്ന ഹീറോയെ കണ്ടെത്താൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് എല്ലാവരും. ദിവസങ്ങൾക്ക് മുൻപ് ദൗത്യസംഘം നായയെ കണ്ടെങ്കിലും അടുത്ത് വരാൻ അത് വിസമ്മതിച്ചു. കനത്ത മഴയും കാഴ്ച കുറവും കൊണ്ടാകാം നായ ഇത്തരത്തിൽ പെരുമാറിയതെന്ന് കൊളംബിയൻ സൈന്യം വ്യക്തമാക്കി. അനക്കൊണ്ടയുമായും പുള്ളിപുലിമായുള്ള സമ്പർക്കം നായയുടെ പെരുമാറ്റത്തിൽ മാറ്റം വരുത്തിയിട്ടുണ്ടാകാമെന്നുമാണ് സൈന്യം കരുതുന്നത്.


മത്സ്യങ്ങൾ നിറഞ്ഞ നദി, അതിനരികെ ഒരു മരവും കുറച്ച് മഞ്ഞ പൂക്കളും. ആകാശത്ത് സൂര്യൻ തിളങ്ങുന്നു. നദിക്കരയിൽ ഒരു നായയും. തങ്ങളെ രക്ഷിക്കാൻ കാരണക്കാരനായ വിൽസൺ എന്ന നായയെ മനസിൽ നിന്ന് കടലാസിലേക്ക് ലെസ്ലിയും പകർത്തി. സോളിനിയും വരച്ചു വിൽസണിന്റെ ചിത്രം. ഇരുവരും ചേർന്ന് ഇത് തങ്ങളെ സന്ദർശിക്കാനെത്തിയ കൊളംബിയൻ സായുധ സേനാ തലവൻ ജനറൽ ഹെൽഡർ ജിറാൾഡോയ്ക്ക് നൽകി. വിൽസണെ പരിപാലിക്കുന്നയാൾക്ക് ഇത് നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് കുഞ്ഞനുജത്തി ക്രിസ്റ്റിനെ രക്ഷിച്ചത് ലെസ്‌ലിയാണെന്ന് മുത്തച്ഛൻ നാർസിസോ ​മ​കൂ​റ്റൈ​ പറഞ്ഞു. ഇന്നലെ ആശുപത്രിയിൽ ലെസ്‌ലിയോട് സംസാരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. അമ്മ മഗ്ദലീനയടക്കമുള്ള മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ട ശേഷമാണ് ക്രിസ്റ്റിനെ ലെസ്‌ലി പുറത്തെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രണ്ട് സഹോദരങ്ങളെയും അവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് പുറത്തെടുത്തതും ലെസ്‌ലിയാണ്.

13 വയസുള്ള ലെസ്‌ലി, ഒമ്പത് വയസുള്ള സൊലെയ്‌നി, നാല് വയസുള്ള ടിയെന്‍, കാണാതാകുമ്പോള്‍ 11 മാസം മാത്രം പ്രായമുണ്ടായിരുന്ന ക്രിസ്റ്റിന്‍ എന്നിവരാണ് അതിജീവനത്തിന്റെ കരുത്തുറ്റ മാതൃകയായി മാറിയ ആ നാല് കുഞ്ഞുങ്ങൾ. മെയ് ഒന്നിനാണ് ആമസോൺ കാടുകളിൽ ഇവർ സഞ്ചരിച്ചിരുന്ന വിമാനം തകർന്നു വീണത്. 40 ദിവസത്തെ തിരച്ചിലിനൊടുവിലാണ് കുട്ടികളെ കണ്ടെത്തിയതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. നിരവധിപ്പേരാണ് തിരച്ചിലിലും രക്ഷാപ്രവർത്തനത്തിലും പങ്കാളികളായത്.

 

ആമസോണ്‍ പ്രവിശ്യയിലെ അറാറക്വാറയില്‍നിന്ന് സാന്‍ ജോസ് ഡെല്‍ ഗ്വാവേറിലേക്ക് പോയതായിരുന്നു സെസ്‌ന 206 എന്ന ചെറുവിമാനം. എന്നാൽ, പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തന്നെ അത് തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്താൻ തന്നെ രണ്ടാഴ്ച പിടിച്ചു.

മെയ് 16 -നാണ് തകർന്നുവീണ വിമാനത്തിന്റെ അവശിഷ്ടം ശ്രദ്ധയിൽ പെടുന്നത്. പിന്നാലെ, കുട്ടികളുടെ അമ്മ മഗ്ദലീന, ഒരു ഗോത്ര വര്‍ഗ നേതാവ്, വിമാനത്തിന്റെ പൈലറ്റ് എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കുട്ടികളെ കാണാതെയായതോടെ തിരച്ചിൽ ആരംഭിച്ചു. രക്ഷാദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന് വേണ്ടി സകലരും കൈകോർത്തു. പിന്നാലെയാണ് കുഞ്ഞുങ്ങളെ ജീവനോടെ കണ്ടെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (7 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (8 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (8 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (9 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (9 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (11 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (12 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (12 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (12 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (13 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (13 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (13 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (14 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (15 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (15 hours ago)

Malayali Vartha Recommends