Widgets Magazine
10
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം... ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്


ശബരിമല സ്വര്‍ണക്കൊള്ള കേസ്... കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു, 14 ദിവസത്തേക്ക് തന്ത്രി റിമാന്‍ഡിൽ


പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റി, പത്മകുമാർ എന്നിവരുടെ മൊഴികൾ തന്ത്രിയെ കുരുക്കി: സ്വർണ്ണം മാറ്റിയ വിവരം തന്ത്രിക്ക് കൃത്യമായി അറിയാമായിരുന്നു; ഗൂഢാലോചനയിൽ പങ്ക്- എസ്ഐടിയുടെ കണ്ടെത്തലുകൾ ഇങ്ങനെ


കെ. പി. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതിന് കാരണം അദ്ദേഹത്തിന്റെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് അന്വേഷണ സംഘം: ചികിത്സാരേഖകൾ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് പരിശോധിപ്പിച്ചു; നിലവിൽ രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ഡോക്ടർമാർ: ഓർമ്മക്കുറവ് അടക്കമുള്ള കടുത്ത ആരോഗ്യപ്രശ്നങ്ങൾ...


24 മണിക്കൂറിൽ അതിശക്തമായ മഴ ഈ ജില്ലകളിൽ; തീവ്ര ന്യൂനമർദം, അതി തീവ്ര ന്യൂനമർദ്ദമായി ഇന്ന് കരയിൽ പ്രവേശിക്കും..

തൈപ്പൂയം കൊണ്ടാടുന്ന മലേഷ്യയിലെ മുരുകന്‍ കോവില്‍

04 MAY 2017 05:04 PM IST
മലയാളി വാര്‍ത്ത

തൈപ്പൂയം എന് കേട്ടിട്ടുണ്ടല്ലോ? തമിഴ്നാട്ടിലെ ഒരു പ്രധാന ആഘോഷമാണത്. എന്നാൽ അതിലും വലിയ രീതിയിൽ തൈപ്പൂയം കൊണ്ടാടുന്ന ഒരു സ്ഥലമുണ്ട്. മലേഷ്യയിലെ ബാത്തു മലൈ മുരുകൻ കോവിലിലാണ് ഇത്തരത്തിൽ തൈപ്പൂയം കൊണ്ടാടുന്നത്. ബാത്തു മലൈ മുരുകന്‍ മലേഷ്യയിലെ ഇന്ത്യന്‍ വംശജരുടെ പ്രധാന ആരാധന മൂര്‍ത്തിയാണ്.ഒപ്പം പ്രമുഖമായ ടൂറിസ്റ്റ് ആകര്‍ഷണവും. ക്വലാ ലംപൂരിനു വടക്കു ഭാഗത്തുള്ള ബാത്തു മലയുടെ മുകളില്‍ പ്രകൃതിദത്തമായ ഗുഹാന്തര്‍ഭാഗത്താണ് മുരുകന്റെ കോവില്‍ സ്ഥിതി ചെയ്യുന്നത്. താഴെ കവാടത്തിനരികെയുള്ള വേല്‍ മുരുകന്റെ കൂറ്റന്‍ പ്രതിമയാണ് കോവിലിന്റെ മുഖമുദ്രയും പ്രധാന ആകർഷണവും. 130 അടിയാണ് ഈ പ്രതിമയുടെ ഉയരം. അതുകൊണ്ടു തന്നെ വളരെ അകലെ നിന്ന് തന്നെ മുരുകനെ കാണാം. മൂന്നു വര്‍ഷം കൊണ്ടാണ് ശില്‍പ്പത്തിന്റെ പണി പൂര്‍ത്തിയായത്.


വൃത്തിയായി പാകിയതും കുത്തനെയുള്ളതുമായ 272 പടികള്‍ കയറിയാല്‍ മലയുടെ മുകളിലുള്ള ഗുഹയിലെത്താം. പടവുകളില്‍ നിറയെ കുരങ്ങന്‍മാര്‍. സദാ വെള്ളമൂറി നില്‍ക്കുന്ന ചുണ്ണാമ്പു കല്ലില്‍ കാലം തീര്‍ത്ത വിശാലമായ ഗുഹാമുഖം. അവിടെനിന്നും അതിവിശാലമായ കല്‍ത്തളത്തിലേക്കിറണം. ഈ തളത്തിന്റെ വശങ്ങളില്‍ പഴനിയാണ്ടവനേയും ഗണപതിയേയും മറ്റു മൂര്‍ത്തികളേയും കാണാം. വീണ്ടും കയറിയാലുള്ള പരന്ന കല്‍ത്തട്ടിലാണു കോവില്‍. ഇതിനു മേൽക്കൂരയില്ല എന്നതും ഒരു സവിശേഷതയാണ്. ബാത്തു മുരുകന്റെ കോവില്‍ ചെറുതാണ്. ആര്‍ഭാടരഹിതവും. ചെറിയൊരു മണ്ഡപവും ഗര്‍ഭഗൃഹവും ചേർന്നതാണിത്.


അമ്പലത്തില്‍ കയറമണമെങ്കില്‍ പ്രത്യേക നിർദ്ദേശങ്ങളോ ചിട്ടകളോ ആചാര മര്യാദകളോ ഒന്നും തന്നെയില്ല. നിയന്ത്രണങ്ങള്‍ ഒന്നുമില്ല. ദിവസവും മൂവായിരത്തിലധികം പേര്‍ ബാത്തു ഗുഹ സന്ദര്‍ശിക്കുന്നുണ്ടെന്നാണ് കണക്ക്. മഹാമാരിയമ്മന്‍ ദേവസ്ഥാനമാണ് ക്ഷേത്ര നടത്തിപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. 1892 മുതൽക്കാണ് ഇവിടെ തൈപ്പൂയ ആഘോഷം തുടങ്ങിയത്. ഇന്ന് മൂന്നു ദിവസം നീളുന്ന തൈപ്പൂയ ഉത്സവത്തിന് പത്തു ലക്ഷത്തോളം പേരാണ് ഇവിടെ ഒത്തു കൂടുന്നത്. തമിഴ്‌നാട്ടില്‍ ഒരു കോവിലില്‍പോലും ഇത്രയും പേര്‍ തൈപ്പൂയത്തില്‍ പങ്കെടുക്കുന്നില്ല എന്നാണ് അറിഞ്ഞത്.
തൈപ്പൂയ ദിവസം ക്വലാലംപൂരിലെ മഹാമാരിയമ്മന്‍ കോവിലില്‍ നിന്നും ആയിരങ്ങള്‍ കാവടിയെടുത്തും, കവിളും നാവും തുളച്ചും, സ്ത്രീകള്‍ പാല്‍ക്കുടം തലയിലേറ്റിയും ബാത്തുവിലെത്തി 'സുഗൈ ബാതു' നദിയില്‍ കുളിച്ച് മല കയറും. തൈപൂയം മലേഷ്യയില്‍ പൊതുഅവധിയാണ്.പല സ്ഥലങ്ങളിൽ നിന്നും ഇവിടെക് ആളുകൾ എത്താറുണ്ട്.


ബാത്തു ഗുഹയുടെ സമീപത്തുള്ള രണ്ടു വെവ്വേറെ ഗുഹകളില്‍ തിരുവള്ളുവര്‍ കൃതികള്‍ കൊത്തിവെച്ച വള്ളുവര്‍ കൊട്ടം, ശില്‍പ്പങ്ങളും ചിത്രങ്ങളും നിറഞ്ഞ ആര്‍ട്ട് ഗ്യാലറി എന്നീ കാഴ്ച്ചകള്‍ കാണാം.
ഇവിടെ സഞ്ചാരികൾക്കായി മലേഷ്യന്‍ നാച്ച്വര്‍ സൊസൈറ്റി അഡ്വന്‍ച്വര്‍ ട്രിപ്പുകള്‍ നടത്തുന്നുണ്ട്. റോക്ക് ക്ലൈമ്പിങ്ങിനുള്ള സൗകര്യവും ഇവിടെയുണ്ട്. തൊട്ടടുത്തുതന്നെ ബാത്തു റെയില്‍വെസ്റ്റേഷന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ അയ്യന്‍കുന്നില്‍ ജനവാസമേഖലയിലിറങ്ങിയ കടുവ കൂട്ടിലായി...  (10 minutes ago)

പ്ലംബിംഗ് ജോലിക്കെത്തിയ യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ...  (22 minutes ago)

ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത...  (40 minutes ago)

നിയമനത്തിൽ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിൻറെ അധികാരം റദ്ദാക്കി  (44 minutes ago)

ഒമ്പത് മരണം, നാൽപതോളം പേർക്ക് പരുക്ക്  (55 minutes ago)

കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ  (1 hour ago)

വിവാദം ഒഴിവാക്കാനാണ് താമരയെ ഒഴിവാക്കിയതെന്ന് വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി  (9 hours ago)

ജ്യേഷ്ഠന്റെ വീടിന് തീയിടാന്‍ ശ്രമിച്ച അനുജന് ഗുരുതരമായി പൊള്ളലേറ്റു  (9 hours ago)

സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും  (9 hours ago)

തുമ്പ സെന്റ് സേവിയേഴ്‌സ് കോളജില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം  (10 hours ago)

ലഹരിമരുന്ന് കടത്തിനും വില്‍പനയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി കുവൈത്ത്  (10 hours ago)

മദ്യപ്രദേശില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് എംഎല്‍എയുടെ മകളും കോണ്‍ഗ്രസ് നേതാവിന്റെ മകനുമടക്കം 3 പേര്‍ക്ക് ദാരണാന്ത്യം  (10 hours ago)

ബൈക്ക് കാറുമായി കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (12 hours ago)

ജിദ്ദയില്‍ ജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു  (13 hours ago)

മഞ്ജു വാര്യരെ പ്രശംസിച്ച് ശാരദക്കുട്ടിയുടെ കുറിപ്പിന് എതിര്‍പ്പ് അറിയിച്ച് ശോഭനയുടെ മറുപടി  (13 hours ago)

Malayali Vartha Recommends