Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂവപ്പള്ളി കുളപ്പുറത്ത് യുവതിയും യുവാവും വീടിനുള്ളിൽ മരിച്ച നിലയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...

മനുഷ്യരൂപം പൂണ്ട് നാഗങ്ങളെത്തുന്ന ഒരു ക്ഷേത്രം; മാതൃ-പുത്രസ്‌നേഹത്തിന്റെ ഉത്തമോദാഹരണമായ ഗരുഡനെ പൂജിക്കുന്ന കേരളത്തിലെ ഒരേ ഒരു ക്ഷേത്രമാണിത്!

12 DECEMBER 2017 03:18 PM IST
മലയാളി വാര്‍ത്ത

അമ്മയെ ഒരുപാട് സ്‌നേഹിച്ച ഒരു മകന്‍. ഹിന്ദുപുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന പക്ഷിശ്രേഷ്ഠനായ ഗരുഡനെ ഇങ്ങനെ വിശേഷിപ്പിച്ചാലും തെറ്റില്ല. അമ്മയെ പ്രാണനു തുല്യം സ്‌നേഹിച്ചതുകൊണ്ടാവുമല്ലോ ശാപം തീര്‍ത്ത് അമ്മയെ ദാസ്യത്തില്‍ നിന്ന് മോചിപ്പിക്കുവാന്‍ അമൃത് തേടി ഗരുഡന്‍ യാത്രയായത്. പവിത്രമായ ആ ആത്മബന്ധത്തെ ആഴത്തിലറിയാന്‍ ഐതിഹ്യങ്ങളെ കൂട്ടുപിടിക്കാം.

ഒരേസമയം വാക്കു പാലിക്കുകയും തന്റെ അമ്മയെ ചതിയിലൂടെ ദാസ്യപ്രവൃത്തിചെയ്യിപ്പിച്ച നാഗങ്ങള്‍ക്ക് ശിക്ഷകൊടുക്കുകയും ചെയ്ത ഗരുഡന്‍, മാതൃ-പുത്രസ്‌നേഹത്തിന്റെ ഉത്തമോദാഹരണമാണ്. അമ്മയ്ക്കുവേണ്ടി എന്തുത്യാഗവും സഹിക്കാന്‍ തയാറായ ഈ പക്ഷിശ്രേഷ്ഠന് കേരളത്തില്‍ ഒരു ക്ഷേത്രമുണ്ട്.

ഗരുഡനെ പൂജിക്കുന്ന കേരളത്തിലെ ഒരേ ഒരു ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ തിരൂരിലുള്ള ആലത്തിയൂര്‍ വെള്ളാമശ്ശേരി ഗരുഡന്‍കാവ്. ഗരുഡനെ ദൈവമായി സങ്കല്‍പിച്ച് പൂജചെയ്യുന്ന ക്ഷേത്രങ്ങള്‍ അപൂര്‍വമാണ്.സര്‍പ്പങ്ങളുടെ അന്തകനായ ഗരുഡഭഗവാന്റെ അനുഗ്രഹമുണ്ടങ്കില്‍ സര്‍പ്പദോഷങ്ങളില്‍നിന്നും സര്‍പ്പഭയങ്ങളില്‍നിന്നും മോചനം നേടാനാകുമെന്നാണ് വിശ്വാസം.

മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്നും ചമ്രവട്ടത്തേക്കു പോകുന്ന റോഡിലാണ് ഈ ക്ഷേത്രമുള്ളത്. ക്ഷേത്രഗോപുരം കടന്നുള്ളിലേക്കു പോകുമ്പോള്‍ ശ്രീകോവിലില്‍ കൂര്‍മാവതാര രൂപത്തിലുള്ള ഭഗവാന്‍ മഹാവിഷ്ണുവിനെ കാണാം. മഹാവിഷ്ണുവിനെ പ്രദിക്ഷിണം വച്ചു പിന്നിലേക്കു ചെല്ലുമ്പോള്‍ ഭഗവാന്റെ വാഹനമായ ഗരുഡ പ്രതിഷ്ഠയും കാണാം.

ഞാറാഴ്ചയാണ് പ്രധാന ദിവസം.മറ്റൊരു പ്രത്യേകത മണ്ഡലകാലത്തെ ഞായറാഴ്ചകള്‍ അത്യന്തം പ്രധാനമാണ് എന്നുള്ളതാണ്. മണ്ഡലകാലത്തു നാഗങ്ങള്‍ മനുഷ്യ രൂപം ധരിച്ചു ക്ഷേത്രത്തില്‍ എത്തുമെന്നും ഗരുഡ പ്രീതിക്കായി ഭഗവാനെ വണങ്ങി മടങ്ങുമെന്നുമാണ് ഐതിഹ്യം. മൂന്ന് ഞായറാഴ്ചകള്‍ മുടങ്ങാതെ ശുദ്ധവൃത്തിയോടെ ക്ഷേത്രദര്‍ശനം നടത്തി ഗരുഡനെ ഭജിച്ചാല്‍ ഒരു കൊല്ലത്തെ ദര്‍ശനഫലം ലഭിക്കുമെന്നാണ് വിശ്വാസം. ഗരുഡനെ പ്രീതിപ്പെടുത്തിയാല്‍ സര്‍പ്പ ദോഷങ്ങളില്‍നിന്നും മോചനം ലഭിക്കുമെന്നും അതു കൊണ്ടു സര്‍പ്പ ദോഷങ്ങള്‍ക്കു ഇവിടെ വഴിപാടുകള്‍ നടത്തുന്നുണ്ട്. കൂടാതെ ത്വക്ക് രോഗങ്ങള്‍ക്കും,വായ്പുണ്ണ്,ചൊറി,ചിരങ്,ശിശു രോഗങ്ങള്‍,പാണ്ട് എന്നിവയ്ക്കും ഇവിടെ പ്രത്യേകം വഴിപാടുകള്‍ നടത്താറുണ്ട്.

കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും സര്‍പ്പദോഷപരിഹാരത്തിനായി ധാരാളം ഭക്തര്‍ ഈ ക്ഷേത്രത്തില്‍ എത്താറുണ്ട് .പക്ഷി രാജനായ ഗരുഡനെ പ്രസാദിപ്പിക്കുന്നതിലൂടെ പക്ഷിപീഡകള്‍ക്കും ശമനം ലഭിക്കും. പക്ഷി പീഡഒഴിവാക്കാനും ഇവിടെ പ്രത്യേകം വഴിപാടുകളുണ്ട്. പക്ഷികള്‍ മൂലമുണ്ടാകുന്ന കൃഷി നാശങ്ങള്‍ക്കു പരിഹാരം കാണാന്‍ ധാരാളം ഭക്തര്‍ ഇവിടെ എത്തുന്നുണ്ട്. കഠിനമായ സര്‍പ്പദോഷങ്ങള്‍ അനുഭവിക്കുന്നവര്‍ സര്‍പ്പത്തെ ജീവനോടെ പിടിച്ചു മണ്‍കുടത്തിലാക്കി ഈ ക്ഷേത്ര പരിസരത്തു കൊണ്ടു വിടാറുണ്ട്.

ഉഗ്രവിഷമുള്ള പാമ്പുകള്‍ പോലും ക്ഷേത്രപൂജാരി ഗരുഡപഞ്ചാക്ഷരി മന്ത്രം ഉരുവിട്ടു തീര്‍ത്ഥജലം തളിക്കുന്നതോടു കൂടി വേഗത്തില്‍ ഇഴഞ്ഞ് തെക്കോട്ടു പോകുന്നു. പിന്നീട് ഒരിക്കലും അവയെ ആരും കാണുകയില്ലെന്നും അവയെല്ലാം ഗരുഡന് ഭക്ഷണമാകുന്നു എന്നതാണ് ഐതിഹ്യം. നാളിതുവരെ ഒരിക്കല്‍ പോലും ക്ഷേത്രപരിസരത്തു പാമ്പുകളെ കാണുകയോ ആര്‍ക്കെങ്കിലും വിഷം തീണ്ടിയതോ ആയി കേട്ടുകേള്‍വിപോലുമില്ലെന്നും പറയപ്പെടുന്നു. മഞ്ഞ പായസം ആണ് ഇവിടുത്തെ പ്രധാന നിവേദ്യം. ഗരുഡ പഞ്ചാക്ഷരി എണ്ണയും ഇവിടുത്തെ പ്രത്യേകതയാണ്.

ഇനി ഐതിഹ്യകഥ എന്തായിരുന്നെന്ന് പറയാം.

വീരന്മാരായ പുത്രന്മാരുണ്ടാവാന്‍ പത്‌നിമാരായ കദ്രുവിനും വിനതയ്ക്കും കശ്യപന്‍ വരംകൊടുക്കുന്നതോടെയാണ് ആ കഥ തുടങ്ങുന്നത്. എങ്ങനെയുള്ള സന്താനങ്ങളെയാണ് ആവശ്യം എന്ന ഭര്‍ത്താവിന്റെ ചോദ്യത്തിന് ആയിരം നാഗങ്ങള്‍ മക്കളായി പിറക്കണമെന്ന് കദ്രു ആവശ്യപ്പെട്ടു. എന്നാല്‍ കദ്രുവിന്റെ പുത്രന്മാരേക്കാള്‍ ശക്തരായ രണ്ട് മക്കള്‍ വേണമെന്നാണ് വിനത ആഗ്രഹിച്ചത്. കാലം ചെന്നപ്പോള്‍ കദ്രുവിന്റെ മുട്ടകള്‍ വിരിഞ്ഞ് ആയിരം നാഗങ്ങള്‍ പിറന്നു. എന്നാല്‍ കാത്തിരുന്നിട്ടും തന്റെ കുഞ്ഞുങ്ങള്‍ ജനിക്കാതിരുന്നതില്‍ അക്ഷമപൂണ്ട് വിനത രണ്ടുമുട്ടകളിലൊന്ന് പൊട്ടിക്കുന്നു. അതില്‍ നിന്ന് പൂര്‍ണ്ണവളര്‍ച്ചയെത്താത്ത അരുണന്‍ പുറത്തു വന്നു. വളര്‍ച്ച പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാത്ത അമ്മയെ അരുണന്‍ ശപിക്കുന്നു. കദ്രുവിന്റെ ദാസിയായി മാറാന്‍ ഇടവരട്ടെയെന്നായിരുന്നു ആ ശാപം.

തന്റെ തെറ്റുമനസിലാക്കി ശാപമോക്ഷത്തിനായി കേണ വിനതയോട് അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് ശേഷം വിനതയ്ക്ക് ഒരു പുത്രന്‍ കൂടി പിറക്കുമെന്നും ആ മകന്‍ അമ്മയ്ക്ക് ശാപമോക്ഷത്തിനുള്ള വഴിതുറക്കുമെന്നും അരുണന്‍ പറഞ്ഞു. പലാഴിമഥനസമയത്താണ് അരുണന്റെ ശാപം ഫലിച്ചത്. പാലാഴി മഥനത്തില്‍ ദേവേന്ദ്രനു ലഭിച്ച ഉച്ചൈശ്രവസ് എന്ന കുതിരയുടെ വാലിന്റെ നിറത്തിനെച്ചൊല്ലി കദ്രുവും വിനതയും തമ്മില്‍ തര്‍ക്കമുണ്ടായി. കുതിരയുടെ വാല്‍ കറുത്തതാണെന്ന് കദ്രുവും വെളുത്തതാണെന്ന് വിനതയും വാദിച്ചു. പന്തയത്തില്‍ തോല്‍ക്കുന്നവര്‍ ജയിക്കുന്നയാളിന്റെ ദാസിയാവുമെന്ന് നിബന്ധനയും വെച്ചു. പന്തയത്തില്‍ തോല്‍ക്കുമെന്നുറപ്പായ കദ്രു ഒരു ചതിപ്രയോഗിച്ചു. കദ്രുവിന്റെ നിര്‍ദേശമനുസരിച്ച് നാഗങ്ങള്‍ കുതിരയുടെ വാലില്‍ പറ്റിച്ചേര്‍ന്നു കിടക്കുകയും കാഴ്ചയില്‍ വാല്‍ കറുത്തതാണെന്നു തോന്നിക്കുകയും ചെയ്തു. പന്തയത്തില്‍ തോറ്റ വിനത അങ്ങനെ കദ്രുവിന്റെ ദാസിയായി.

രണ്ടാമത്തെ മകന്റെ പിറവിക്കുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നെ വിനതയുടെ ജീവിതം. കാത്തിരിപ്പിനൊടുവില്‍ വിനതയുടെ രണ്ടാമത്തെ പുത്രനായി ഗരുഡന്‍ ജനിച്ചു. അമ്മയില്‍ നിന്നു പഴയകഥകള്‍ മനസിലാക്കിയ ഗരുഡന്‍ അമ്മയെ ദാസ്യത്തില്‍ നിന്നു മോചിപ്പിക്കാനുള്ള ഉപായം തേടി നാഗങ്ങളുടെയടുത്തെത്തി. ദേവലോകത്തു നിന്ന് അമൃതെത്തിച്ചാല്‍ അമ്മയെ ദാസ്യത്തില്‍ നിന്നു മോചിപ്പിക്കാമെന്ന് നാഗങ്ങള്‍ ഉറപ്പുനല്‍കി. തന്റെ ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ഗരുഡന്‍ കശ്യപനോടും വിനതയോടും അനുഗ്രഹം വാങ്ങി അമൃത് തേടി പുറപ്പെട്ടു.

ദേവന്മാരെ പരാജയപ്പെടുത്തി ഗരുഡന്‍ അമൃത് സ്വന്തമാക്കി. ഗരുഡന്റെ മാതൃസ്‌നേഹവും സാമര്‍ത്ഥ്യവും കണ്ടു സംപ്രീതനായ വിഷ്ണുദേവന്‍ ഗരുഡന് വരം നല്‍കാന്‍ തയാറായി. വിഷ്ണുഭഗവാന്റെ വാഹനമാകാനുള്ള അവസരവും അമൃത് ഭക്ഷിക്കാതെ തന്നെ അമരനാവണമെന്നും ഗരുഡന്‍ മഹാവിഷ്ണുവിനോട് ആവശ്യപ്പെട്ടു. ഇതിനിടെ അമൃതകുഭം കൈക്കലാക്കാന്‍ ദേവേന്ദ്രന്‍ ഗരുഡനോട് ഏറ്റുമുട്ടുകയും അതു ഫലിക്കാതെ വന്നപ്പോള്‍ അമൃതകുഭം തിരികെചോദിക്കുകയും ചെയ്തു. എന്നാല്‍ നാഗങ്ങളെ ഭക്ഷണമാക്കാനുള്ള കഴിവു നല്‍കിയാല്‍ അമൃതകുഭം തിരികെ നല്‍കാമെന്ന് ഗരുഡന്‍ പറയുകയും ദേവേന്ദ്രന്‍ അതു സമ്മതിക്കുകയും ചെയ്തു.

എന്തായാലും അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ അമൃതകുഭം നാഗങ്ങളുടെ കൈയ്യിലേല്‍പിക്കുമെന്നും അവര്‍ ദേഹശുദ്ധിവരുത്താന്‍ തയാറെടുക്കുന്ന സമയംനോക്കി അമൃതകുഭം കൈവശപ്പെടുത്തിക്കൊള്ളണമെന്നും ഗരുഡന്‍ ദേവേന്ദ്രനോട് പറഞ്ഞു. ദര്‍ഭപുല്ലിന്റെ പുറത്ത് അമൃതകുംഭം വെച്ച് നാഗങ്ങള്‍ ദേഹശുദ്ധിവരുത്താന്‍ പോയ തക്കംനോക്കി ദേവേന്ദ്രന്‍ അമൃതകുംഭം കൈക്കലാക്കി. നാഗങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ ദര്‍ഭപുല്ലിനു മുകളില്‍ അമൃതകുഭം കാണാതെവരുകയും അമൃതിനുവേണ്ടി അവ ദര്‍ഭപുല്ലില്‍ നക്കാന്‍ ശ്രമിച്ചപ്പോള്‍ നാഗങ്ങളുടെ നാവ് രണ്ടായി പിളര്‍ന്നു പോയെന്നുമാണ് കഥ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പ്രാദേശിക അവധി....  (19 minutes ago)

യുവതി വീടിനുള്ളിൽ നിലത്ത് മരിച്ച നിലയിലും യുവാവിനെ തൂങ്ങിമരിച്ച നിലയിലും...  (27 minutes ago)

തിരുവാഭരണങ്ങളുമായി ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് പുറപ്പെടും  (48 minutes ago)

സങ്കടക്കാഴ്ചയായി.... പാൽ വിതരണ വാഹനത്തിന്റെ ഡോർ തുറന്നുപോയി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ യുവാവ്  (1 hour ago)

പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന്  (1 hour ago)

ചെങ്ങന്നൂരില്‍ 2.5 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍  (8 hours ago)

കേരള രാഷ്ട്രീയത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത സൈക്കോ പാത്ത് ; നിയമസഭയില്‍ തുടരുന്നത് അപമാനമെന്ന് മന്ത്രി ആര്‍ ബിന്ദു  (8 hours ago)

കരമനയില്‍ കാണാതായ 14 കാരി തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു: അന്വേഷണം ഊര്‍ജ്ജിതമാക്കിയെങ്കിലും കുട്ടി ഏതെങ്കിലും ട്രെയിനില്‍ കയറി പോയോ എന്ന കാര്യത്തി  (9 hours ago)

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു  (9 hours ago)

ഏകദിന പരമ്പര:ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം  (9 hours ago)

വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫിസില്‍ ഹാജരാകും; കരൂര്‍ദുരന്ത കേസില്‍ ആദ്യമായാണ് വിജയ്‌യുടെ മൊഴി രേഖപ്പെടുത്തുന്നത്  (10 hours ago)

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാന്‍ എത്തിയ 17 കാരന്‍ മുങ്ങി മരിച്ചു  (10 hours ago)

വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടി, മോഹന്‍ലാല്‍ ഒരുമിച്ചെത്തുന്ന ചിത്രം പാട്രിയറ്റ് ഏപ്രില്‍ 9ന് തീയേറ്ററുകളില്‍ എത്തും  (10 hours ago)

പരാതിക്കാരി തന്നെയാണ് ഹോട്ടൽ മുറി ബുക്ക് ചെയ്തത്. പരാതിക്കാരി പ്രായപൂർത്തിയാകാത്ത ആളല്ല  (12 hours ago)

വിജയ്‌യെയും മോഹന്‍ലാലിനെയും താരതമ്യം ചെയ്ത് സംവിധായകന്‍ ആലപ്പി അഷ്‌റഫ്  (12 hours ago)

Malayali Vartha Recommends