Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചികിത്സയ്ക്കിടെ കത്രിക കൈക്കലാക്കിയ അധ്യാപകൻ ഹോം ഗാർഡിനെ ആക്രമിച്ചു: അക്രമാസക്തമായ സന്ദീപ് നിന്ന മുറി പുറത്ത് നിന്ന് പൂട്ടിയതോടെ കണ്ണിൽപ്പെട്ടത് വനിതാ ഡോക്ടർ: വന്ദനയെ കീഴ്‌പ്പെടുത്തി തറയിൽ കിടത്തി ചന്നംപിന്നം കുത്തി: ഡീ അഡിക്ഷൻ സെന്ററിൽ നിന്ന് വീട്ടിലെത്തിയ അധ്യാപകൻ മുമ്പും അക്രമസ്വഭാവം കാണിച്ചിരുന്നു:- ഡോക്ടറുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...

10 MAY 2023 11:09 AM IST
മലയാളി വാര്‍ത്ത

വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം സ്വദേശി ഡോക്ടർ വന്ദന ദാസാണ് (23) കൊല്ലപ്പെട്ടത്. കുടവത്തൂർ സ്‌കൂൾ അദ്ധ്യാപകനായ പൂയപ്പള്ളി സ്വദേശി സന്ദീപാണ് (42) ആക്രമണം നടത്തിയത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി പ്രതിയും സഹോദരനും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് അനുജൻ ആക്രമിച്ചെന്ന് പറഞ്ഞ് സന്ദീപ് തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്.

ഇയാളുടെ കാലിൽ പരിക്കേറ്റിരുന്നു. സ്ഥലത്തെത്തിയ പൊലീസിന് സന്ദീപാണ് അതിക്രമം കാണിച്ചതെന്ന് മനസിലായതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ വൈദ്യപരിശോധനയ്‌ക്കായിട്ടാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇതിനിടെയാണ് അതിക്രമം നടത്തിയത്. കഴുത്തിലും നെഞ്ചിലും മുതുകിലുമായി ആറോളം കുത്തുകളാണ് വന്ദനയ്‌ക്കേറ്റത്. ഉടൻ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെ കത്രികയെടുത്ത് കണ്ണിൽ കണ്ടവരെയെല്ലാം കുത്തുകയായിരുന്നു.

ആക്രമണത്തിൽ പൊലീസുകാരടക്കം മറ്റ് നാലുപേർക്ക് പരിക്കേറ്റു. സര്‍ജിക്കല്‍ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്തേക്ക് എത്തിച്ചത്. വീട്ടില്‍ വെച്ച് അതിക്രമങ്ങള്‍ നടത്തിയ സന്ദീപിനെ പൊലീസും ബന്ധുക്കളും ചേര്‍ന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്കെത്തിച്ചത്.

 

ആശുപത്രിയില്‍ വച്ച് കത്രിക കൊണ്ട് ഇയാള്‍ ഡോക്ടറെയും പൊലീസുകാരെയുമടക്കം ആക്രമിക്കുകയായിരുന്നു. ഡോക്ടറുടെ കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍ക്കുകയായിരുന്നു. നിരവധിത്തവണ കുത്തേറ്റ ഡോക്ടര്‍ വന്ദനയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനിതാ ഡോക്ടറുടെ മരണത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപക പണിമുടക്കിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്തു.

ഡോക്ടർ ഉൾപ്പെടെ മൂന്നുപേരെയാണ് പ്രതി കുത്തിയത്. രണ്ടുപേരെ അടിക്കുകയും ചെയ്തു. ഡോക്ടർ വന്ദന മേനോൻ, ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്‌സ് കുട്ടി എന്നിവർക്കാണ് കുത്തേറ്റത്. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഡോക്ടർ മരിച്ചു.

മുറിവ് തുന്നികെട്ടുന്നതിനാണ് നെടുമ്പന യുപി സ്‌കൂളിലെ അദ്ധ്യാപകനായ സന്ദീപിനെ ആശുപത്രിയിലെത്തിച്ചത്. ഡീ അഡിക്ഷൻ സെന്ററിൽ നിന്ന് തിരികെ വീട്ടിലെത്തിയ ആളായിരുന്നു സന്ദീപ്. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിനു മുറിവേറ്റിരുന്നു. തുടർന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അക്രമാസക്തനായി.

കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തിൽ കുത്തുകയായിരുന്നു. ചികിത്സയ്ക്കിടെ കത്രിക കൈക്കലാക്കിയ ഇയാൾ അവിടെ ഉണ്ടായിരുന്ന എല്ലാവരേയും ആക്രമിച്ചു. പിന്നീട് മുറിയിൽ ഇട്ട് പൂട്ടി. ഈ മുറിയിൽ ഡോക്ടർമാരും ഉണ്ടായിരുന്നു. പിന്നാലെ ഡോക്ടററുടെ കഴുത്തിലും തലയ്ക്കും മുഖത്തും കുത്തുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ നേരത്തേയും ആക്രമ സ്വഭാവം കാണിച്ചിരുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. പൊലീസുകാരെ ഇടിച്ചു വീഴ്‌ത്തിയ പ്രതി കത്രിക കൈക്കലാക്കി ഹോം ഗാർഡിനെ ആദ്യം കുത്തി. പിന്നീട് ഓടിയെത്തിയ എസ് ഐയേയും ആക്രമിച്ചു.

 

എയ്ഡ് പോസ്റ്റിലെ പൊലീസുകാരൻ ഓടിയെത്തിയപ്പോൾ ആയാളേയും ആക്രമിച്ചു. ഇതോടെ അവിടെ ഉണ്ടായിരുന്നവർ അക്രമി ഉണ്ടായിരുന്ന മുറി പുറത്ത് നിന്ന് പൂട്ടി. എന്നാൽ ഹൗസ് സർജനായ ഡോക്ടർ അകത്തായി. ഈ ഡോക്ടറെയാണ് ഇയാൾ ആക്രമിച്ചത്. മറ്റൊരു ഡോക്ടറും മുറിക്കുള്ളിൽ ഉണ്ടായിരുന്നു. ഡോക്ടറെ കീഴ്‌പ്പെടുത്തി തറയിൽ കിടത്തി ആദ്യം ദേഹത്ത് കുത്തി. ഇതുകൊണ്ട് ഒരാൾ ഡോക്ടറെ രക്ഷിക്കാനായി എത്തി. അക്രമിയെ കാലിൽ പിടിച്ച് വലിച്ചു. ഇതിന് ശേഷവും ഡോക്ടറുടെ നെഞ്ചിൽ അടക്കം ഇയാൾ കുത്തി. പിന്നീട് ഡോക്ടറേയും എടുത്തു കൊണ്ട് ഓടി. അഞ്ചോളം കുത്തുകൾ കൊണ്ടു. ഇതാണ് വന്ദനയുടെ ജീവൻ എടുത്തത്. നിലവിൽ പ്രതി പൊലീസ് കസ്റ്റഡിയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ബഹുനില മന്ദിരം  (15 minutes ago)

സന്താനങ്ങളില്‍ നിന്ന് സന്തോഷവും മാനസികമായ...  (35 minutes ago)

നൊവാക് ജൊകോവിച്ച് കുതിക്കുന്നു  (55 minutes ago)

എല്ലാ റേഷന്‍ കടകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും..  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിക്ക് കല്ലിടും...  (1 hour ago)

വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്  (1 hour ago)

ഫോണ്‍കോളിന് പ്രസിഡന്റ് സെലന്‍സ്‌കിയ്ക്ക് നന്ദി...  (1 hour ago)

ഷി ജിന്‍പിങിനും നരേന്ദ്ര മോദിക്കും ഇടയിലെ ചര്‍ച്ച ഇന്ന്  (2 hours ago)

ഓണാഘോഷം കെഎസ്ആര്‍ടിസി ബസില്‍ അടിച്ചുപൊളിച്ച് വിദ്യാര്‍ഥികള്‍: ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ കൊണ്ടുപോയി  (8 hours ago)

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (8 hours ago)

കൃഷിഭവനില്‍ നടന്ന യോഗത്തിനിടയില്‍ എത്തിയ അധിഥി; മേശപ്പുറത്തും ചാടി കയറിയും കൃഷിഭവനില്‍ നിന്ന് ഇറങ്ങിയോടിയുമാണ് ആളുകള്‍  (8 hours ago)

അഞ്ച് ദിവസം കൊണ്ട് സപ്ലൈകോ നേടിയത് 72 കോടി രൂപയുടെ വിറ്റുവരവ്  (8 hours ago)

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറയാനാകില്ലെന്ന് കോടതി  (9 hours ago)

നടി റിനിക്കെതിരെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത്  (10 hours ago)

സി കെ ജാനു എന്‍ഡിഎ വിട്ടു  (11 hours ago)

Malayali Vartha Recommends