നായകള്‍ക്കായി ഒരു ടൂറിസ്റ്റ് ബസ്സ്; മനുഷ്യര്‍ പിക്നിക്കിന് പോകുന്ന അതേ പ്രതീതി(വീഡിയോ കാണാം)
സംഭവം സത്യമാണ്. നായകള്‍ക്ക് വേണ്ടി ഒരു ടൂറിസ്റ്റ് ബസ്സ്. എല്ലാം നമ്മള് മനുഷ്യര്‍ വിനോദയാത്രയ്ക്ക് പോകുന്ന അതേ പ്രതീതി. K9 എന്ന പച്ച നിറത്തിലുള്ള ഡബിള്‍ ഡക്കര്‍ ബസ്സ്.
വിവിധ തരത്തിലുള്ള മുന്തിയ ഇനം നായകള്‍ ടൂര്‍ പോകാനായി വണ്ടിയില്‍ കയറുന്നു. വെറുതെ കയറുന്നതല്ല. നമ്മളെപ്പോലെ തന്നെ കാഴ്ചകളും മറ്റും കാണണം ഇവറ്റകള്‍ക്ക്.കൂടെ വരുന്ന ഗൈഡില്‍ നിന്നും ചരിത്രപ്രാധാന്യമുള്ള നഗരങ്ങളുടെ വിശേഷം കേട്ടറിയുന്നു. നായകളുടെ കൈയ്യിലുള്ള നഗരത്തിന്റെ മാപ്പ് ഉപയോഗിച്ച് ദിശയും മറ്റും നോക്കുന്നുമുണ്ട് ഇവ. അത് കൂടാതെ പോകുന്ന സ്ഥലങ്ങളിലൊക്കെ എവിടെയെല്ലാം മികച്ച പാര്‍ക്കുകള്‍ ഉണ്ടോ അവിടെയെല്ലാം ഇറങ്ങി പന്തും മറ്റും ഉപയോഗിച്ച് കളിക്കുകയും ചെയ്യും.'ഈ K9 ബസ്സ് ടൂര്‍' എന്ന പദ്ധതി നായകളുടെ ആരോഗ്യത്തിനും ഇന്‍ഷുറന്‍സിനുമാണ് പ്രാധാന്യം കല്‍പ്പിക്കുന്നത്.
https://www.facebook.com/Malayalivartha