ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ചന്ദ്രനില്‍ വെച്ച് ബിയര്‍ ഉണ്ടാക്കണം; എന്ത് കൊണ്ട് പറ്റില്ല എന്ന് അവര്‍ ചോദിക്കുന്നു..?
സംഭവം കുണ്ടും കുഴിയുമാണെങ്കിലും ദൂരെ നിന്ന് നോക്കി നാമെല്ലാവരും അതിന്റെ ഭംഗി ആസ്വദിക്കുന്ന ഒന്നാണ് ചന്ദ്രന്. നീല്‍ ആംസ്ട്രോങ് കാലുകുത്തിയത് മുതല്‍ തുടങ്ങുന്നു മനുഷ്യരാശി ചന്ദ്രനെ കുറിച്ച് കൂടുതല്‍ അറിയുവാനും അവിടെ മനുഷ്യന് താമസിക്കുവാനും കെട്ടിടങ്ങള്‍ പണിയുവാനും സാഹചര്യം ഉണ്ടോ എന്നും മറ്റുമൊക്കെ.
എന്നാല്‍ ഇവിടെ ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികള്‍ അല്പം വ്യത്യസ്തമായി ചിന്തിക്കുകയാണ്. അവര്‍ക്ക് ചന്ദ്രനില്‍ വെച്ച് ബിയര്‍ ഉണ്ടാക്കണം! സാന്‍ ഡിയെഗോയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഇത്തരമൊരു പ്രവര്‍ത്തിയ്ക്ക് ഒരുങ്ങുന്നത്.
ആശയം അല്പം തമാശയോടെയാണ് അവതരിപ്പിച്ചിരുന്നെങ്കിലും കളി കാര്യമാകുകയായിരുന്നു. ചന്ദ്രനിലേക്ക് പറക്കുന്നതിന് ഇവരുടെ ടീം ഗൂഗിള്‍ ലൂണാര്‍ എക്സ് പ്രൈസ്കോമ്പറ്റീഷനില് ടീം ഇന്‍ഡസ് എന്ന ഗ്രൂപ്പുമായി മത്സരിക്കാന്‍ ഒരുങ്ങുകയാണ്. ഏതായാലും ബിയര്‍ ഉണ്ടാക്കുന്ന സംവിധാനങ്ങളുമായി ചന്ദ്രനിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണ് ഈ കൗമാരക്കൂട്ടം.
https://www.facebook.com/Malayalivartha