ഇ.എസ്.ഐ. കോര്‍പ്പറേഷനുകീഴിലെ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ്. പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം
ഇ.എസ്.ഐ. കോര്‍പ്പറേഷനുകീഴിലെ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ്. പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വാര്‍ഡ് ഓഫ് ഐ.പി. ക്വാട്ടയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദവിവരങ്ങള്‍ www.esic.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. വെബ്സൈറ്റിലെ സ്റ്റുഡന്റ് ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മേയ് 30.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട്, നിര്‍ദ്ദിഷ്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തിരുവനന്തപുരത്തെ സബ് റീജണല്‍ ഓഫീസില്‍ ഹാജരാക്കണം. അതിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വാര്‍ഡ് ഓഫ് ഐ.പി. സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ ഈ ക്വാട്ടയില്‍ പരിഗണിക്കൂ. വിവരങ്ങള്‍ക്ക് സബ് റീജണല്‍ ഓഫീസുമായോ ബ്രാഞ്ച് ഓഫീസുമായോ ബന്ധപ്പെടണം.
https://www.facebook.com/Malayalivartha