പോളിടെക്നിക് കോളേജിൽ ജൂൺ 11 വരെ അപേക്ഷിക്കാം
സംസ്ഥാനത്തെ 45 സര്‍ക്കാര്‍ പോളിടെക്നിക്കിലേക്കും ആറ് എയ്ഡഡ് പോളിടെക്നിക്കിലേക്കും 19 സ്വാശ്രയ പോളിടെക്നിക്കിലെ ഉയര്‍ന്ന ഫീസോടുകൂടിയ (പ്രതിവര്‍ഷം 22,500) ഗവണ്മെന്റ് സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ജൂണ്‍ 11 വരെ സ്വീകരിക്കും. എസ്എസ്എല്‍സി/ ടിഎച്ച്എസ്എല്‍സി/ മറ്റ് തത്തുല്യ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം.
എന്ജനിയറിങ് സ്ട്രീമുകളിലേക്ക് (സ്ട്രീം1) അപേക്ഷിക്കാന്‍ ഇംഗ്ലീഷും കണക്കും സയന്‍സും യോഗ്യതാ പരീക്ഷയില്‍ ഓരോ പേപ്പറായി പഠിച്ചിരിക്കണം. നോണ്‍ എന്‍ജിനിയറിങ് സ്ട്രീമുകളിലേക്ക് (സ്ട്രീം2) അപേക്ഷിക്കാന്‍ ഇംഗ്ലീഷും കണക്കും പഠിച്ചിരിക്കണം. ഒരപേക്ഷകന് 30 ഓപ്ഷന്‍വരെ നല്‍കാം.
സ്വന്തമായോ അക്ഷയ സെന്റര്‍ വഴിയോ മറ്റ് സംവിധാനങ്ങള്‍ വഴിയോ അപേക്ഷ സമര്‍പ്പിച്ചവര്‍ പ്രിന്റൗട്ട് എടുത്ത് ഏതെങ്കിലും അടുത്ത ഗവണ്മെന്റ്/ എയ്ഡഡ് പോളിടെക്നിക്കുകളില്‍ പരിശോധനയ്ക്ക് വിധേയമാക്കി തെറ്റുകളില്ല എന്ന് ഉറപ്പ് വരുത്തിയതിനുശേഷം ഫീസടച്ച് രജിസ്റ്റര്‍ ചെയ്യണം.
അപേക്ഷാഫീസ് 150 രൂപ. എസ്സി/ എസ്ടി വിഭാഗക്കാര്‍ക്ക് 75 രൂപ. ജൂണ്‍ 11 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജൂണ്‍ 13 വരെ ഗവണ്മെന്റ്/എയ്ഡഡ് പോളിടെക്നിക്കുകളില്‍ രജിസ്റ്റര്‍ ചെയ്യാം.
https://www.facebook.com/Malayalivartha