മെഡിക്കൽ ലാബ് ടെക്നോളോജിസ്റ്റിന്റെ ഒഴിവുകൾ; കരാർ അടിസ്ഥാനത്തിലാണ് നിയമനം
ഡൽഹിയിലെയും ദേശീയ തലസ്ഥാന മേഖലയിലെയും വിവിധ സർക്കാർ ഒാഫിസുകളിൽ മെഡിക്കൽ ലാബ് ടെക്നോളോജിസ്റ്റിന്റെ ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾട്ടൻറ്സ് ഇന്ത്യ ലിമിറ്റഡ് ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ്സ്/മെഡിക്കൽ ലബോറട്ടറി സയൻസ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി) യിൽ അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത. കുറഞ്ഞത് 100 ബെഡെങ്കിലുമുള്ള ആശുപത്രിയുടെ ലബോറട്ടറിയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടാവണം.
അപേക്ഷാഫീസ്: 300 രൂപ. എസ്.സി, എസ്.ടി വിഭാഗക്കാർക്കും ശാരീരികവെല്ലുവിളികൾ നേരിടുന്നവർക്കും ഫീസ് ബാധകമല്ല.
www.becil.com ൽ നിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യാം. അത് പൂരിപ്പിച്ച് ബന്ധപ്പെട്ട യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ സഹിതം Assistant General Manager (HR), BECIL’s Corporate Office, BECIL Bhawan, C-56/A-17, Sector -62, Noida -201307 (U.P)എന്ന വിലാസത്തിലും BECIL’s Head Office, 14-B, Ring Road, I.P Estate, New Delhi -110 002 എന്ന വിലാസത്തിലും അയക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഒക്ടോബർ മൂന്ന്. കൂടുതൽ വിവരങ്ങൾ www.becil.com ൽ ലഭ്യമാകും.
https://www.facebook.com/Malayalivartha